Health

കോളറ

വിബ്രിയോ കോളറ എന്ന ബാക്ടീരിയയാല്‍ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന വയറിളക്ക അണുബാധയാണ് കോളറ.

മലിനമായ ഭക്ഷണമോ വെള്ളമോ കഴിച്ചതിന് ശേഷം ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ 12 മണിക്കൂര്‍ മുതല്‍ 5 ദിവസം വരെ എടുക്കും. കോളറ കുട്ടികളെയും മുതിര്‍ന്നവരെയും ബാധിക്കുന്നു. ചികിത്സിച്ചില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം വരെ സംഭവിക്കാമെന്ന് ലോകാരോ?ഗ്യ സം?ഘടന ചൂണ്ടിക്കാട്ടുന്നു.

അണുബാധയ്ക്ക് ശേഷം 1-10 ദിവസത്തേക്ക് ബാക്ടീരിയകള്‍ അവരുടെ മലത്തില്‍ കാണപ്പെടുന്നു. മലിനമായ ജലസ്രോതസ്സുകളില്‍ നിന്നും ഭക്ഷണത്തില്‍ നിന്നുമാണ് പ്രാധാനമായും കോളറ രോഗാണു മനുഷ്യനിലേക്ക് എത്തുന്നത്.  രോഗം പിടിപ്പെട്ടാല്‍ 75 ശതമാനം ആള്‍ക്കാരും യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ല.

ബാക്കി വരുന്ന 25-30 ശതമാനം ആളുകളില്‍ കടുത്ത ഛര്‍ദി, വയറിളക്കം എന്നിവ കാണപ്പെടുന്നു. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറയുടെ പ്രത്യേകത.  കോളറയുമായി ബന്ധപ്പെട്ട വയറിളക്കം പെട്ടെന്ന് ഉണ്ടാകുകയും പെട്ടെന്ന് അപകടകരമായ ദ്രാവക നഷ്ടത്തിന് കാരണമാകുകയും ചെയ്യും. ഓക്കാനം, ഛര്‍ദ്ദി പ്രത്യേകിച്ച് കോളറയുടെ ആദ്യഘട്ടങ്ങളില്‍ സംഭവിക്കുകയും മണിക്കൂറുകളോളം നീണ്ടുനില്‍ക്കുകയും ചെയ്യും.

കോളറ ലക്ഷണങ്ങള്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ജ്ജലീകരണം ഉണ്ടാവുക ചെയ്യും. ശരീരഭാരം 10 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കുറയുന്നത് കടുത്ത നിര്‍ജ്ജലീകരണത്തെ സൂചിപ്പിക്കുന്നു. ക്ഷീണം, വരണ്ട വായ, കടുത്ത ദാഹം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയും കോളറയുടെ മറ്റ് ലക്ഷണങ്ങളാണ്. പുറത്ത് നിന്നും വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക. ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങള്‍ ശുചിയായി സൂക്ഷിക്കുക.

ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക. കഴിവതും പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കുക. ശുചിമുറികള്‍ ഇടയ്ക്കിടെ അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

STORY HIGHLIGHTS:Cholera is a diarrheal infection caused by eating or drinking food or water contaminated with the bacterium Vibrio cholerae.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker