വാട്സ്ആപ്പ് ചില അക്കൗണ്ടുകളുടെ ഗ്രീന് വേരിഫൈഡ് ബാഡ്ജ് ബ്ലൂ ടിക്കാക്കി മാറ്റുന്നു.
വാട്സ്ആപ്പ് ചില അക്കൗണ്ടുകളുടെ ഗ്രീന് വേരിഫൈഡ് ബാഡ്ജ് ബ്ലൂ ടിക്കാക്കി മാറ്റുന്നു. തെരഞ്ഞെടുത്ത ഉപയോക്താക്കളുടെ വെരിഫൈഡ് ബാഡ്ജാണ് ഇത്തരത്തില് മാറ്റുന്നത്.
വാട്സ്ആപ്പ് ബീറ്റ ആന്ഡ്രോയിഡ് 2.23.20.18 അപ്ഡേറ്റില് മാറ്റം ദൃശ്യമാകുമെന്നാണ് വാബീറ്റ ഇന്ഫോ റിപ്പോര്ട്ട് ചെയ്യുന്നത്. വേരിഫൈഡ് ചാനലുകള്ക്കും ബിസിനസ് അക്കൗണ്ടുകള്ക്കും നല്കിയിരുന്ന ഗ്രീന് വേരിഫിക്കേഷന് ബാഡ്ജിന് പകരം ബ്ലൂ മാര്ക്ക് നല്കാന് വാട്സ്ആപ്പ് പ്രവര്ത്തിക്കുന്നതായി റിപ്പോര്ട്ട് പറയുന്നു.
ഫെസ്ബുക്കിലെയും ഇന്സ്റ്റാഗ്രാമിലെയും ബ്ലു ടിക്കിന് സമാനമായി എല്ലാ മെറ്റാ പ്ലാറ്റ്ഫോമുകളിലും ബ്ലു ടിക്ക് കൊണ്ടുവരുകയാണ് മെറ്റ ലക്ഷ്യമിടുന്നത്.
ചില ബീറ്റ ഉപയോക്താക്കള്ക്ക് പുതിയ അപ്ഡേറ്റ് കാണാന് കഴിയുമെന്നും റിപ്പോര്ട്ട് പറയുന്നു. പരിശോധിച്ചുറപ്പിച്ച ചാനലുകള്ക്കും ബിസിനസ്സ് അക്കൗണ്ടുകള്ക്കുമായാണ് ബ്ലു ടിക്ക് കൊണ്ടുവരുന്നത് ഉയോക്തൃ വിശ്വാസം വര്ദ്ധിപ്പിക്കുന്നതിനും തട്ടിപ്പുകള് കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നു.
ഗൂഗിള് പ്ലേ സ്റ്റോറില് നിന്ന് ആന്ഡ്രോയിഡിനായി ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ ഇന്സ്റ്റാള് ചെയ്ത ഏതാനും ബീറ്റ ഉപയോക്താക്കള്ക്ക് ഈ ഫീച്ചര് ലഭ്യമാക്കിയിട്ടുണ്ട്. വരും ആഴ്ചകളില് ഇത് മറ്റ് ഉപയോക്താക്കള്ക്കും ഉടന് ലഭ്യമാക്കുമെന്നാണ് റിപ്പോര്ട്ട്.
STORY HIGHLIGHTS:WhatsApp is changing the green verified badge of some accounts to a blue tick.