Health

നൂതന എൻഡോവാക് തെറാപ്പിയുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം, ജൂലൈ 08, 2024: അന്നനാളത്തില്‍ ദ്വാരമുണ്ടാവുന്നതും നെഞ്ചില്‍ ഫ്ലൂയിഡ് നിറയുന്നതുമായ ബോർഹാവേ സിൻഡ്രോമിന് നൂതന ചികിത്സയുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്.

നെഗറ്റീവ് പ്രഷർ ഉപയോഗിച്ച്‌ അന്നനാളത്തിലെ മുറിവുകള്‍ വേഗത്തില്‍ ഭേദമാക്കുന്ന എൻഡോവാക് തെറാപ്പിയിലൂടെയാണ് 53 വയസ്സുകാരന്റെ അന്നനാളത്തിലെ തകരാർ പരിഹരിച്ചത്.

കഠിനമായ നെഞ്ചുവേദനയും ഛർദിയുമായാണ് രോഗി കിംസ്ഹെല്‍ത്തിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെത്തിയത്. രോഗാവസ്ഥ കണ്ടെത്തുകയും ഉടൻ തന്നെ നെഞ്ചിലെ ദ്രാവകം നീക്കം ചെയ്യാനും അന്നനാളത്തിലെ ദ്വാരം അടയ്ക്കാനും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയിരുന്നു. മൂന്നാഴ്ചയ്ക്കിടയിലായി രോഗി ഒന്നിലധികം എൻഡോവാക് തെറാപ്പി സെഷനുകള്‍ക്ക് വിധേയമാകുകയും പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.

ഒരു നിയന്ത്രിത സക്ഷൻ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി അന്നനാളത്തില്‍ ഒരു പ്രത്യേക ഡ്രെയിനേജ് ട്യൂബ് സ്ഥാപിക്കുകയും നെഗറ്റീവ് പ്രഷർ ഉപയോഗിച്ച്‌ ദ്വാരമുള്ള സ്ഥലത്തു നിന്ന് ദ്രാവകങ്ങളും സ്രവങ്ങളും നീക്കം ചെയ്യുന്നതുമാണ് ഈ മിനിമലി ഇൻവേസീവ് പ്രൊസീജിയർ. ഇതിലൂടെ അണുബാധ തടയാനും ആശുപത്രി വാസം കുറയ്ക്കാനും സാധിക്കുന്നു.

ഛർദ്ദിയെ തുടർന്നുണ്ടായ അമിതമർദ്ദം മൂലം അന്നനാളത്തില്‍ ദ്വാരം ഉണ്ടായതാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മള്‍ട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് ക്ലിനിക്കല്‍ ചെയർ ഡോ. ഷിറാസ് അഹമ്മദ് റാത്തർ പറഞ്ഞു. അപൂർവവും അത്യന്തം മാരകവുമായ ഈ അവസ്ഥയ്ക്ക് കൃത്യമായ ചികിത്സ ലഭ്യമാവാത്ത സാഹചര്യത്തില്‍, മരണനിരക്ക് 60 ശതമാനം വരെ ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നീട് നടത്തിയ എൻഡോസ്കോപ്പിയും സിടി സ്കാൻ പരിശോധനകളും ദ്വാരം പൂർണ്ണമായും ഭേദമായതായി കാണിച്ചതിനാല്‍ രോഗിക്ക് ഓറല്‍ ഡയറ്റ് നിർദ്ദേശിച്ച്‌ ഡിസ്ചാർജ് നല്‍കി. ഈ പുതിയ ചികിത്സാരീതിയിലൂടെ ഫലം കാണുന്ന രണ്ടാമത്തെ രോഗിയാണിതെന്ന് ഗ്യാസ്ട്രോഎൻററോളജി വിഭാഗം സീനിയർ കണ്‍സള്‍ട്ടന്റ് ഡോ. മധു ശശിധരൻ വിശദീകരിച്ചു. ഇന്ത്യയില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വളരെ കുറച്ച്‌ കേന്ദ്രങ്ങളില്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹെപ്പറ്റോബിലിയറി ആൻഡ് ലിവർ ട്രാൻസ്പ്ലാൻറ് സർജറി വിഭാഗം ചീഫ് കോർഡിനേറ്റർ & സീനിയർ കണ്‍സള്‍ട്ടന്റുമായ ഡോ. ഷബീറലി ടി യു, കണ്‍സള്‍ട്ടൻ്റ് ഡോ. വർഗീസ് യെല്‍ദോ, ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കണ്‍സള്‍ട്ടന്റുമാരായ ഡോ. അജിത് കെ നായർ, ഡോ. ഹാരിഷ് കരീം, അസ്സോസിയേറ്റ് കണ്‍സല്‍ട്ടൻറ് ഡോ. അരുണ്‍ പി, കാർഡിയോ തൊറാസിക് സർജറി വിഭാഗം സീനിയർ കണ്‍സള്‍ട്ടൻ്റും കോർഡിനേറ്ററുമായ ഡോ. ഷാജി പാലങ്ങാടൻ, അനസ്‌തേഷ്യ വിഭാഗം കണ്‍സല്‍ട്ടൻറ് ഡോ. ഹാഷിർ എ എന്നിവരും മെഡിക്കല്‍ സംഘത്തിന്റെ ഭാഗമായിരുന്നു.

STORY HIGHLIGHTS:A rare condition that causes a hole in the esophagus;  KimsHealth with innovative Endovac therapy

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker