Health

മഴക്കാലത്ത് ഭീഷണിയായേക്കാവുന്ന ഒരു രോഗമാണ് ചെങ്കണ്ണ്.

മഴക്കാലത്ത് ഭീഷണിയായേക്കാവുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ഏറ്റവും പുറമേയുള്ള നേര്‍ത്ത വെളുത്ത ഭാഗമാണ് കണ്‍ജങ്‌ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീര്‍ക്കെട്ടുമാണ് കോണ്‍ജങ്ടിവൈറ്റിസ്.

ബാക്ടീരിയ, വൈറസ്, അലര്‍ജി തുടങ്ങിയവയാണ് രോഗകാരണം. കണ്ണ് ദീനം എന്നും ഈ രോഗം അറിയപ്പെടുന്നു. കണ്ണിന് ചുവപ്പ്, തടിപ്പ്, കണ്ണില്‍ നിന്ന് തുടരെ വെള്ളം വരല്‍ തുടങ്ങിയവയാണ് ചെങ്കണ്ണിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത് എളുപ്പത്തില്‍ മറ്റൊരാളിലേക്ക് പകരാവുന്ന രോഗമാണ്.

എന്നാല്‍ പലരും സ്വയം ചികിത്സ നടത്തിയാണ് രോഗത്തെ നേരിടുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന അസുഖമാണ് ഇതെന്നാണ് നേത്രരോഗവിദഗ്ധര്‍ പറയുന്നത്.

മലിനമായ ജലം കണ്ണുകളുമായി സമ്പര്‍ക്ക പുലര്‍ത്തുമ്പോള്‍ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളും വൈറസും ഉള്‍പ്പെട വിവിധ രോഗകാരികള്‍ ഉണ്ടാകാം.

ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസം വരെയും നീണ്ടുനില്‍ക്കാം.

ചെങ്കണ്ണ് ബാധിച്ചാല്‍ എത്രയും വേഗം നേത്രരോഗ വിദഗ്ധനെ സമീപിച്ച് ചികിത്സ തേടണം. സ്‌കൂള്‍ പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ വ്യാപനസാധ്യത കൂടുതലായതിനാല്‍ കുട്ടികളില്‍ കൂടുതല്‍ കരുതല്‍ വേണം. പടരുന്ന രോഗമായതിനാല്‍ രോഗബാധിനായ വ്യക്തി ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്.

ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ ചെയ്യരുത്. ഇടയ്ക്കിടെ കണ്ണുകള്‍ തിരുമ്മുന്ന ശീലം ഒഴിലാക്കുക. രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന സാധനങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല.

STORY HIGHLIGHTS:Red eye is a disease that can be a threat during the rainy season.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker