Entertainment

മഹാരാജ’ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് നേടികൊണ്ടിരിക്കുന്നത്

നിതിലന്‍ സാമിനാഥന്‍ സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനായി എത്തിയ ‘മഹാരാജ’ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് നേടികൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ വേള്‍ഡ് വൈഡ് കളക്ഷനില്‍ 100 കോടി നേട്ടവുമായി മുന്നേറുകയാണ് ചിത്രം. വിജയ് സേതുപതിയുടെ കരിയറിലെ അന്‍പതാം ചിത്രം കൂടിയാണ് മഹാരാജ. തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യത്തിന്റെ കാരണക്കാരെ തേടി മഹാരാജ ഇറങ്ങുന്നതും, പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റിവഞ്ച്- ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നോണ്‍ ലീനിയര്‍ നറേഷനിലൂടെയാണ് നിതിലന്‍ സാമിനാഥന്‍ കഥ പറയുന്നത്.

അതേസമയം ജൂലൈ 19-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. അനുരാഗ് കശ്യപ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. മംമ്ത മോഹന്‍ദാസ്, നാട്ടി നടരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. നിതിലന്‍ സാമിനാഥന്റെ ആദ്യ ചിത്രമായ ‘കുരങ്ങു ബൊമ്മൈ ‘ എന്ന ചിത്രവും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയ ചിത്രം കൂടിയായിരുന്നു.

STORY HIGHLIGHTS:Maharaja’ is garnering great audience response

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker