ലണ്ടൻ: ബ്രിട്ടൻ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജനും കണ്‍സർവേറ്റിവ് പാർട്ടി നേതാവുമായ ഋഷി സുനകിന് കനത്ത തിരിച്ചടി.
എക്‌സിറ്റ്‌പോള്‍ ഫലവും ആദ്യ ഫലസൂചനകളും അനുസരിച്ച് ലേബർ പാർട്ടി നാനൂറിലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സൂചന. ഇതിനകം ഫലം പ്രഖ്യാപിച്ച 10 സീറ്റില്‍ ഒമ്ബതിലും പാർട്ടി ഉജ്ജ്വല വിജയമാണ് നേടിയത്. ഇന്ത്യൻ സമയം രാവിലെ 8.30ഓടെ ഫലം ഏറെക്കുറെ വ്യക്തമാവും. പത്തരയോടെ സമ്ബൂർണ ഫലം പുറത്തുവരും.
എക്‌സിറ്റ് പോളുകള്‍ അതുപോലെ ആവർത്തിക്കുന്ന ഒരു രീതിയാണ് കഴിഞ്ഞ കുറേ വർഷങ്ങളാണ് ബ്രിട്ടണില്‍ കാണുന്നത്. ഇത്തവണയും അത് ആവർത്തിക്കുന്നതാണ് കാണുന്നത്. ഇപ്പോള്‍ വിജയിച്ച എട്ട് സീറ്റുകളും ലേബർ പാർട്ടിയുടെ സിറ്റിങ് സീറ്റുകളാണ്. ഒരു സീറ്റ് കണ്‍സർവേറ്റീവ് പാർട്ടിയില്‍നിന്ന് പിടിച്ചെടുത്തതാണ്.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയില്‍സ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി 4.6 കോടി പേർക്കാണ് വോട്ടവകാശമുള്ളത്. 650 അംഗ പാർലമെന്റില്‍ 326 ആണ് സർക്കാരുണ്ടാക്കാൻവേണ്ട ഭൂരിപക്ഷം. 2022 ഒക്ടോബറില്‍ പ്രധാനമന്ത്രിയായിരുന്ന ലിസ്ട്രസ് രാജിവച്ചതിന് പിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ 365 സീറ്റുകളാണ് കണ്‍സർവേറ്റീവുകള്‍ നേടിയത്.
സർക്കാറിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. 2022 ഒക്ടോബറിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടർന്ന് ബ്രിട്ടന്റെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുനക് ആദ്യമായാണ് ജനവിധി തേടുന്നത്.
2019ലെ ലേബർ പാർട്ടിയുടെ തോല്‍വിക്കു ശേഷം ജെറമി കോർബിനില്‍ നിന്ന് ചുമതലയേറ്റ കെയ്ർ സ്റ്റാർമറിനും ആദ്യ തെരഞ്ഞെടുപ്പാണിത്. ഭൂരിപക്ഷം ലഭിച്ചാല്‍ 2010ല്‍ ഗോർഡൻ ബ്രൗണിനു ശേഷം ആദ്യമായി പ്രധാനമന്ത്രിയാകുന്ന ലേബർ പാർട്ടി നേതാവാകും സ്റ്റാർമർ. ഹൗസ് ഓഫ് കോമണ്‍സിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 46 ദശലക്ഷത്തിലേറെ പേർക്കാണ് സമ്മതിദാനാവകാശമുണ്ടായിരുന്നത്. അഞ്ചു വർഷത്തിലൊരിക്കലാണ് ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുക.
STORY HIGHLIGHTS:Heavy blow to Rishi Sunak; Labor party to power