GulfOman

ഒമാനിൽ വരും ദിനങ്ങളില്‍ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഒമാൻ:രാജ്യത്തെ വിവിധ ഗവർണറേറ്റുകളില്‍ വരും ദിനങ്ങളില്‍ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ബുറൈമി, ദാഹിറ, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, അല്‍ വുസ്ത, വടക്കൻ ബത്തിന, ദോഫാർ എന്നീ ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലായിരിക്കും ശക്തമായ കാറ്റ് അനുഭവപ്പെടുക.

അടുത്ത രണ്ട് ദിവസങ്ങളിലും ശക്തമായ കാറ്റ് തുടരാൻ സാധ്യതയുള്ളതിനാല്‍ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണം. ബുറൈമി, ദാഹിറ, ദാഖിലിയ, അല്‍ വുസ്ത ഗവർണറേറ്റുകളില്‍ പൊടി നിറഞ്ഞ അന്തരീക്ഷവും ദൃശ്യപരത കുറയുന്നതും തുടരും. ഈ കാലയളവില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകള്‍ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

STORY HIGHLIGHTS:The Oman Meteorological Center has warned that strong northwesterly winds are likely to affect Oman in the coming days.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker