Tech

യൂട്യൂബും അടിമുടി മാറുന്നു

യൂട്യൂബും അടിമുടി മാറുന്നുകിടിലൻ ഫീച്ചര്‍ അവതരിപ്പിച്ച്‌ കമ്പനി.

ഗൂഗിളിന്‍റെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബില്‍ ഇത് മാറ്റങ്ങളുടെ കാലമാണ്. പുതിയൊരു മാറ്റം വരുന്നതിനെ കുറിച്ച്‌ അറിയിക്കുകയാണ് കമ്ബനി.

പുതിയ അപ്‌ഡേഷൻ വീഡിയോ പ്ലേലിസ്റ്റുകള്‍ക്ക് പ്രത്യേകമായി കവര്‍ ചിത്രം (തംബ്‌നൈല്‍) നല്‍കാനുള്ള സംവിധാനം നിലവില്‍ വരും. പ്രകാരം പ്ലേലിസ്റ്റിലെ മുഴുവന്‍ വീഡിയോയെയും പ്രതിനിധീകരിക്കുന്ന പൊതുവായ ഒരു കവര്‍ കൂടുതല്‍ ശ്രദ്ധയും അര്‍ഥവും കാഴ്‌ചക്കാരിലുണ്ടാക്കും. ഇതുവഴി ചാനലിന്‍റെ ഐഡന്‍റിറ്റി കാത്തുസൂക്ഷിക്കാനും സാധിക്കും.

യൂട്യൂബില്‍ ഇനി മുതല്‍ വീഡിയോ പ്ലേലിസ്റ്റുകള്‍ക്ക് കസ്റ്റം കവറുകള്‍ വരും. ആന്‍ഡ്രോയ്‌ഡ് ബീറ്റ 19.26.33 വേര്‍ഷനിലാണ് യൂട്യൂബ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേലിസ്റ്റിലെ ആദ്യ വീഡിയോയിലെ തംബ്‌നൈലില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഒരു കവര്‍ ചിത്രം പ്ലേലിസ്റ്റിന് നല്‍കുന്ന രീതിയാണ് നിലവില്‍ യൂട്യൂബിനുള്ളത്. എന്നാല്‍ ഇത് എപ്പോഴും പ്ലേലിസ്റ്റിലെ എല്ലാ വീഡിയോകളുടെയും അര്‍ഥം വരുന്ന തരത്തിലാവാറില്ല. ഇതിനുള്ള പരിഹാരമായാണ് പ്ലേലിസ്റ്റിന് നമുക്ക് തന്നെ കവര്‍ ചിത്രം നല്‍കാനുള്ള സംവിധാനം യൂട്യൂബ് ആലോചിക്കുന്നത്.

എണ്‍പതുകളിലെ ഗാനങ്ങളെ കുറിച്ചുള്ളതാണ് നിങ്ങള്‍ തയ്യാറാക്കുന്ന പ്ലേലിസ്റ്റ് എങ്കില്‍ അതിന് പൊതുവായി ഒരു കസ്റ്റം ഇമേജ് നല്‍കുന്നതോടെ എന്താണ് പ്ലേലിസ്റ്റ് കൊണ്ട് ഉദേശിക്കുന്നത് എന്ന് കൃത്യമായി അടയാളപ്പെടുത്താനാകും. കസ്റ്റം തംബ്‌നൈല്‍ ഫോര്‍ എ പ്ലേലിസ്റ്റ് എന്ന ഓപ്ഷനോടെയാണ് ഈ സംവിധാനം യൂട്യൂബിന്‍റെ ബീറ്റ വേര്‍ഷനില്‍ എത്തിയിരിക്കുന്നത്. വൈകാതെ തന്നെ കൂടുതല്‍ പേര്‍ക്ക് ഇത് ലഭ്യമാകും. എന്നാല്‍ ഇതിന്‍റെ പൊതു റിലീസ് തിയതി യൂട്യൂബ് പുറത്തുവിട്ടിട്ടില്ല.

STORY HIGHLIGHTS:YouTube is also changing rapidly

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker