എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
ജീവനക്കാരില്ല; എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
മസ്കത്ത്: ജീവനക്കാരുടെ കുറവിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ റദ്ദാക്കി. ഇന്നലെ രാത്രി 11.10ന് കരിപ്പുരിൽ നിന്ന് മസ്‌കത്തിലേക്കുള്ള വിമാനവും ഇന്ന് രാവിലെ 7.10ന് മസ്‌കത്തിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരേണ്ട വിമാനവുമാണ് റദ്ദാക്കിയത്.
ഒരു മാസത്തിനിടെ നിരവധി തവണയാണ് മസ്‌കത്ത് സെക്ടറിൽ മാത്രം വിമാനങ്ങൾ റദ്ദാക്കിയത്. പല സർവീസുകളും വൈകിപ്പുറപ്പെടുകയും ചെയ്തു. അവധിക്കാല ത്തും യാത്രക്കാർക്ക് ദുരിതം നൽകുന്നത് തുടരുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. വിമാനത്താവളത്തിൽ എത്തിയ ശേഷം മാത്രമാണ് യാത്രക്കാർ പലരും സർവീസ് റദ്ദാക്കുന്നതും വൈ കുന്നതും അറിയുന്നത്.
ടിക്കറ്റെടുക്കുന്ന ട്രാവൽ ഏജൻസികൾ പലപ്പോഴും യാത്രക്കാരെ വിമാന സമയ മാറ്റം അറിയിക്കാറുണ്ടെങ്കിലും ചിലപ്പോൾ ഇതിലും വീഴ്ചവരുന്നു. എന്നാൽ, വെബ്സൈറ്റു കളിൽ നിന്ന് നേരിട്ട് ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് ഈ സൗകര്യവും ലഭിക്കില്ല. നേരിട്ട് മെയിൽ വഴിയോ എസ് എം എസ് വഴിയോ അറിയി പ്പ് ലഭിച്ചാൽ മാത്രമെ ഇവർ അറിയുകയുള്ളൂ.
STORY HIGHLIGHTS:Air India Express flights cancelled