വാട്ട്സ്ആപ്പ് വഴി ഇനി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം
ഡൽഹി: ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ എളുപ്പ മാർഗം അവതരിപ്പിച്ച് ഇന്ത്യയിലെ മുൻനിര കാരിയറായ ഇൻഡിഗോ. വാട്ട്സ്ആപ്പ് ഉപയോഗിച്ച് ഇൻഡിഗോ വിമാനങ്ങൾ ബുക്ക് ചെയ്യാൻ കഴിയുമെന്ന് എയർലൈൻ വ്യക്തമാക്കി. ഗൂഗിളിന്റെ റിയാഫി സാങ്കേതികവിദ്യയുമായി സഹകരിച്ചാണ് ഈ ഫീച്ചർ വികസിപ്പിച്ചിരിക്കുന്നത്. പോർട്ടബിൾ ഡിജിറ്റൽ ട്രാവൽ ഏജൻസിയായി ഇത് പ്രവർത്തിക്കും.
ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുക, ചെക്ക്- ഇന്നുകളിൽ സഹായിക്കുക, ബോർഡിംഗ് പാസുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, യാത്രയെക്കുറിച്ചോ ഫ്ലൈറ്റുകളെക്കുറിച്ചോ ഉള്ള ഇടയ്ക്കിടെയുള്ള അന്വേഷണങ്ങളോട് പ്രതികരിക്കുക എന്നിങ്ങനെയുള്ള വിപുലമായ സേവനങ്ങൾ ഈ ഫീച്ചർ നൽകുമെന്ന് ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്.
വിമാനയാത്ര ചെയ്യാനുള്ള ആദ്യ ഘട്ടങ്ങൾ ലളിതമാക്കാനും എളുപ്പമാക്കാനുമാണ് ഈ ഫീച്ചറിന്റെ ഉദ്ദേശമെന്ന് എയർലൈൻ അറിയിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ ഫ്ലൈറ്റ് സംബന്ധമായ എല്ലാ ആവശ്യങ്ങളും ലോഞ്ചിൽ എത്താതെ തന്നെ കൈകാര്യം ചെയ്യാൻ കഴിയും. ഉപഭോക്താക്കൾക്ക് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിലും സേവനം ഉപയോഗിക്കാം.
ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം
ഉപഭോക്താക്കൾക്ക് +91 7065145858 എന്ന നമ്പറിലേക്ക് “ഹായ്” എന്ന വാട്ട്സ്ആപ്പ് സന്ദേശം അയയ്ക്കാം.
ഇതിനു മറുപടിയായി കുറച്ച് ഓപ്ഷൻസ് ലഭിക്കും.
ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ്, വെബ് ചെക്ക്-ഇൻ, ബോർഡിംഗ് പാസുകൾ, ഫ്ലൈറ്റ് സ്റ്റാറ്റസ് എന്നിവ ഉൾപ്പെടെയുള്ള വിവിധ ഓപ്ഷനുകൾ ആണ് പ്രദർശിപ്പിക്കുക.
– ‘ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുക’ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് മറുപടി നൽകുക.
പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരേണ്ട സ്ഥലം, തീയതി, സമയം എന്നിവ അന്വേഷിക്കും.
– പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരേണ്ട സ്ഥലം, തീയതി, സമയം എന്നിവ അന്വേഷിക്കും.
– എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ശേഷം, ഫ്ലൈറ്റ് ഏതൊക്കെയെന്നുള്ളത് പ്രദർശിപ്പിക്കും.
– അനുയോജ്യമായ ഒരു ഫ്ലൈറ്റ് തിരഞ്ഞെടുത്ത് തുടരുക.
– ഓൺലൈൻ പേയ്മെന്റ് പൂർത്തിയാക്കിക്കഴിഞ്ഞാൽ ടിക്കറ്റ് ലഭിക്കും.
STORY HIGHLIGHTS:You can now book flight tickets through WhatsApp