Tech
		
	
	
ആകര്‍ഷക ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു.

മറ്റൊരു ആകര്‍ഷക ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഇനി മുതല്‍ മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യേണ്ടയാളെ കണ്ടുപിടിക്കാനായി സെര്‍ച്ച് ചെയ്ത് സമയം പാഴാക്കേണ്ടതില്ല.
ഫേവറൈറ്റ്സുകളായി കോണ്ടാക്റ്റുകളും ഗ്രൂപ്പുകളും കോളുകളും സെലക്ട് ചെയ്ത് വെക്കാനാവുന്ന സംവിധാനവുമായാണ് വാട്സ്ആപ്പ് എത്തുന്നത്.
പല ഫോണുകളിലും വാട്സ്ആപ്പ് ആപ്ലിക്കേഷനില്‍ ഫൈവറൈറ്റ്സ് എന്ന ഓപ്ഷന് പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സ്ഥിരമായി മെസേജ് അയക്കുകയോ കോള്‍ ചെയ്യുകയോ ചെയ്യുന്ന കോണ്ടാക്റ്റുകളും സജീവമായി നോക്കുകയോ ഇടപെടുകയോ ചെയ്യുന്ന ഗ്രൂപ്പുകളെയും ഇതോടെ എളുപ്പം നിങ്ങള്‍ക്ക് കണ്ടെത്താനാകും.
STORY HIGHLIGHTS:WhatsApp comes with an attractive feature.
 
				 
					



