Tech

വാട്‌സ്ആപ്പ് പുതിയ അപ്ഡേറ്റ്:ഇനി വാട്‌സ്ആപ്പ് വീഡിയോ കോളുകളിലും ഫിൽറ്ററിടാം

വാട്‌സ്‌ആപ്പിനെ കൂടുതല്‍ മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്ബനിയായ മെറ്റ.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുതിയ അപ്‌ഡേറ്റുകള്‍ വരിക.

ഇതോടെ വാട്‌സ്‌ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാനാകും. വീഡിയോ കോളുകള്‍ വിളിക്കുമ്ബോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്‌സ്‌ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfoയുടെ റിപ്പോര്‍ട്ട്. ഇതുവഴി വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാം എന്ന് വാട്‌സ്‌ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാനുള്ള സംവിധാനവും ഉടനെത്തും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്നയാളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറാവും.

സ്‌കിന്‍ മനോഹരമാക്കാന്‍ ടച്ച്‌-അപ് ടൂളും പ്രകാശവും കാഴ്‌ചയും കൂട്ടാന്‍ ലോ-ലൈറ്റ് മോഡും എആര്‍ സാങ്കേതികവിദ്യയുടെ അകമ്ബടിയില്‍ വരികയാണ്. വീഡിയോ കോളുകള്‍ വിളിക്കുമ്ബോള്‍ പശ്ചാത്തലം (ബാക്ക്‌ഗ്രൗണ്ട്) എഡിറ്റ് ചെയ്യാനും സംവിധാനമുണ്ടാകും. ഭാവിയില്‍ വാട്‌സ്‌ആപ്പിന്‍റെ ഡെസ്ക്‌ടോപ് വേര്‍ഷനിലും ബാക്ക്‌ഗ്രൗണ്ട് എഡിറ്റിംഗ് സംവിധാനമെത്തും. അതേസമയം ഓഗ്‌മെന്‍റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള മാറ്റങ്ങള്‍ പൂര്‍ണമായും അറിവായിട്ടില്ല. വാട്‌സ്‌ആപ്പിന്‍റെ ഭാവി അപ്‌ഡേറ്റുകളിലാവും ഓഡിയോ, വീഡിയോ കോളുകളിലെ എആര്‍ മാറ്റം വരിക.

STORY HIGHLIGHTS:WhatsApp New Update: Now WhatsApp video calls also have filters

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker