GulfU A E

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ യാത്ര ചെയ്യുന്നവർക്ക് മാർഗനിർദേശങ്ങള്‍ പുറപ്പെടുവിപ്പിച്ച്‌ ഇന്ത്യൻ എയർലൈനുകള്‍.

അബുദാബി:ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ യാത്ര ചെയ്യുന്നവർക്ക് മാർഗനിർദേശങ്ങള്‍ പുറപ്പെടുവിപ്പിച്ച്‌ ഇന്ത്യൻ എയർലൈനുകള്‍.

യുഎഇയിലേയ്‌ക്ക് യാത്ര ചെയ്യുമ്ബോള്‍ സന്ദർശക വിസക്കാർ ആവശ്യമായ രേഖകള്‍ കരുതണമെന്ന് ഇന്ത്യയിലെയും യുഎഇയിലെയും ട്രാവല്‍ ഏജന്‍റുമാർക്ക് എയർലൈനുകള്‍ ഉപദേശങ്ങള്‍ നല്‍കി.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്ബോള്‍ യാത്രക്കാർ ആവശ്യമായ രേഖകള്‍ കരുതണമെന്ന് എയ‍ർലൈനുകള്‍ ട്രാവല്‍ ഏജൻസികളെ അറിയിച്ചു. സാധുവായ പാസ്‌പോർട്ടുകള്‍, റിട്ടേണ്‍ ടിക്കറ്റുകള്‍, താമസ വിശദാംശങ്ങള്‍, സാമ്ബത്തിക തെളിവുകള്‍ എന്നിവ കൈവശം വയ്‌ക്കാൻ യാത്രക്കാർക്ക് നിർദേശം നല്‍കിയതായി എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് ഖലീജ് ടൈംസിനോട് പറഞ്ഞു.

ആവശ്യമായ രേഖകളില്ലാത്ത യാത്രക്കാർക്ക് പുറപ്പെടുന്ന വിമാനത്താവളത്തില്‍ അവരുടെ വിമാനത്തില്‍ ബോർഡിങ് പാസ് നിഷേധിക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ടിക്കറ്റിങ് ഏജൻസിയില്‍ നിന്ന് ഈടാക്കുമെന്നും പറയുന്നു.

വിസിറ്റിങ് വിസയില്‍ പോകുന്ന യാത്രക്കാർ മടക്ക യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. ഹോട്ടല്‍ റിസർവേഷൻ ചെയ്തതിന്റെ തെളിവ്, ഒരു മാസത്തെ വിസയ്‌ക്കായി 3,000 ദിർഹം (ഏകദേശം 68,000 രൂപ), കൂടുതല്‍ കാലം താമസിക്കാൻ 5,000 ദിർഹം എന്നിവ കൊണ്ടുപോകണം അല്ലെങ്കില്‍ അവരുടെ അക്കൗണ്ടില്‍ ഉണ്ടായിരിക്കണം. യുഎഇയില്‍ താമസിക്കുന്ന ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്നും മാർഗനിർദേശത്തില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പറക്കുന്ന വിവിധ വിമാനകമ്ബനികളില്‍ നിന്ന് അറിയിപ്പ് വന്നിരിക്കുന്നതായി റിപ്പോർട്ടുണ്ട്. സ്പൈസ് ജെറ്റ്, എയർ ഇന്ത്യ, മറ്റു വിമാന കമ്ബനികളില്‍ നിന്നും സർക്കുലർ ലഭിച്ചിട്ടുണ്ടെന്ന് സിദ്ധിഖ് ട്രാവല്‍ ഏജൻസിയുടെ ഉടമയായ താഹ സിദ്ധിക്ക് പറഞ്ഞു. ഇത്തരം നിർദേശങ്ങളിലൂടെ യാത്രക്കാർക്ക് എല്ലാ രേഖകളും പണം ശേഖരിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌പൈസ്‌ജെറ്റ് ഏജൻ്റുമാരുമായുള്ള സർക്കുലർ അനുസരിച്ച്‌ എല്ലാ രേഖകളും കൈവശം വയ്‌ക്കാൻ എയർലൈൻ യാത്രക്കാരോട് മുന്നറിയിപ്പ് നല്‍കുന്നു. മാർഗ നിർദേശങ്ങള്‍ ലംഘിക്കുന്നവരെ നാടുകടത്തലിലേക്ക് നയിച്ചേക്കാമെന്നും റിപ്പോർട്ടില്‍ പറയുന്നു.

വിമാന കമ്ബനി പുറപ്പെടുവിച്ച മാർഗനിർദേശങ്ങള്‍ പാലിക്കാതെ വിമാനത്താവളത്തിലെത്തി യാത്ര നിഷേധിക്കപ്പെട്ടാല്‍ മടക്കയാത്രയുടെ ചെലവ് ട്രാവല്‍ ഏജൻസി വഹിക്കേണ്ടിവരും. അതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുൻപ് ബന്ധപ്പെട്ട എല്ലാ രേഖകളും അവരുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുന്നതായി ട്രാവല്‍സ് അധികൃതർ പറഞ്ഞു.

STORY HIGHLIGHTS:Indian airlines have issued guidelines for those traveling from India to UAE on a visit visa.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker