GulfKuwait

കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവർ.

കുവൈത്തിലെ തീപിടുത്തം; മരിച്ചത് 25 മലയാളികൾ, തിരിച്ചറിഞ്ഞത് കുറച്ച് പേരെ

കുവൈത്ത് സിറ്റി: മംഗഫിലെ കമ്പനി
ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 പേരുടെ മരണം സ്ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. എട്ട് മലയാളികളെ ഇത് വരെ തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ച് അറിഞ്ഞ് വരുന്നതേയുള്ളൂ.

എട്ടു മലയാളികളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), കൊല്ലം വെളിച്ചിക്കാല ലൂക്കോസ്(48), കോന്നി അട്ടച്ചാക്കൽ സജു വർഗീസ് (56), കൊല്ലം പുനലൂർ നരിക്കൽ സ്വദേശി സാജൻ ജോർജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്. 5 പേർ വെന്റിലേറ്റിറലാണ്. ഇരയായവരെക്കുറിച്ച് ബന്ധുക്കൾ വിവരങ്ങൾ കൈമാറാൻ സ്ഥാനപതി കാര്യാലയം ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ-+965-65505246. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം അനുശോചിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്ത്യൻ എംബസിക്ക് ആവശ്യമായ നിർദേശങ്ങൾ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം അനുശോചിച്ചു. കുവൈത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്ത്യൻ എംബസിക്ക് ആവശ്യമായ നിർദേശങ്ങൾ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു.

വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിലേക്ക് പുറപ്പെട്ടു. കുവൈത്തിലെ തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രി കുവൈത്തിലേക്ക് തിരിച്ചത്. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കാലതാമസമില്ലാതെ നാട്ടിലെത്തിക്കാൻ മന്ത്രി ഇടപെടും. തീപിടത്തിൽ പരുക്കേറ്റവർക്കുള്ള സഹായത്തിനു മേൽനോട്ടവും വഹിക്കും.

കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച കൊല്ലം സ്വദേശി ഷമീർ (29)
കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം.
കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച
പാമ്പാടി ഇടിമാലിയിൽ സാബു ഫിലിപ്പിൻ്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29 )
കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ

കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച പന്തള സ്വദേശി ആകാശ്

STORY HIGHLIGHTS:Those who died in the fire in Kuwait

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker