Tech

ഒരു ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർന്നതായി റിപ്പോർട്ട്.

ഡല്‍ഹി: ഒരു ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർന്നതായി റിപ്പോർട്ട്.

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സൈബർപീസ് എന്ന നോണ്‍ പ്രോഫിറ്റ് ഓർഗനൈസേഷന്റേതാണ് അവകാശവാദം.

1,00,000 വരുന്ന ഉപയോക്തൃ ഡാറ്റകള്‍ ചോർന്നതായാണ് ഓർഗനൈസേഷൻ പറഞ്ഞത്.

ലീക്കായ ഡാറ്റകളില്‍, ആളുകളുടെ മുഴുവൻ പേര്, പ്രൊഫൈല്‍, ലൊക്കേഷൻ, ഫോട്ടോകള്‍, ഫോണ്‍ നമ്ബറുകള്‍ എന്നിവ ഉള്‍പെടുന്നുണ്ടെന്ന് സൈബർപീസ് സംഘം പറഞ്ഞു. വ്യക്തി വിവരങ്ങല്‍ ചോരുന്നത് പലവിധ ആക്രമണ പ്രവർത്തനങ്ങളിലേക്കും, വ്യക്തിഹത്യ പോലെയുള്ള സംഭവങ്ങളിലേക്കും നയിക്കുമെന്ന് ഓർഗനൈസേഷൻ വ്യക്തമാക്കി.

ഈ പ്രവൃത്തി ചെയ്തത് ഏതു ഗ്രൂപ്പ് ആണെന്നത് വ്യക്തമായിട്ടില്ല, സൈബർ ക്രിമിനല്‍ ഗ്രൂപ്പിന്റേയോ ഹാക്ക് ചെയ്യുന്നവരുടെയോ ഏതെങ്കിലും സ്ഥാപനത്തിന്റെയോ സൃഷ്ടിയാണോ ഇതിന് പിന്നിലെന്നും കരുതുന്നുണ്ട്. അത് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

ഇത്തരത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടാകുന്നത് ഫേസ്ബുക്കിന്റെ മേലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കും. വ്യക്തികളുടെ സ്വകാര്യതകള്‍ പ്രധാനമാണ്.

ഉപയോക്തൃ സൗഹൃദ അന്തരീക്ഷമാണ് കമ്ബനികള്‍ പ്രധാനം ചെയ്യുക. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ വരുന്നത് തീർച്ചയായും അതിന്റെ നിലവാരത്തെ ബാധിക്കും.

ഉപയോക്തൃ ഡാറ്റ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതെയെ കുറിച്ച്‌ കമ്ബനികള്‍ ബോധവാന്മാരാവേണ്ടതുണ്ട്,’ ഗവേഷകർ പറഞ്ഞു.

ഈ ഡാറ്റാ ലംഘനം ഡിജിറ്റല്‍ മേഖലയില്‍ സൈബർ ഭീഷണികള്‍ ഉയർത്തുന്ന വെല്ലുവിളികളെയാണ് സൂചിപ്പിക്കുന്നതെന്നും ഓർഗനൈസേഷനുകള്‍ അവരുടെ സൈബർ സുരക്ഷാ നടപടികള്‍ തുടർച്ചയായി മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ ഈ സംഭവം ഓർമിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാല്‍ ഫേസ്ബുക്ക് ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

STORY HIGHLIGHTS:Information of 100,000 Facebook users has been leaked.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker