ലയൺസ് ക്ല്ബ് ഒമാൻ നടത്തിയ മാസ്റ്റർ ഷെഫ് 2024-ൻ്റെ ഫൈനലിൽ ഒന്നാം സ്ഥാനം ആരതി വർഗീസിന്
മസ്‌കറ്റ്: ലയൺസ് ക്ല്ബ് ഒമാൻ നടത്തിയ മാസ്റ്റർ ഷെഫ് 2024-ൻ്റെ ഫൈനലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ അംഗം ശ്രീമതി ആരതി വർഗീസിനെ വേൾഡ് മലയാളീ ഫെഡറേഷൻ അനുമോദിച്ചു.
വേൾഡ് മലയാളി ഫെഡറേഷൻ മെമ്പർ ശ്രീ മനോജ് സഖറിയയുടെ പത്നിയാണ് ശ്രീമതി ആരതി. 88 പേർ പങ്കെടുത്ത പാചക മത്സരത്തിൽ നിന്ന് കഴിവുള്ള 14 ഫൈനൽ സ്റ്റുകളിൽ നിന്ന് ലൈവ് കുക്കിംഗ് ഫൈനലിൽ പ്രശസ്ത ഷെഫ് സുരേഷ് പിള്ള ആരതി വർഗീസിനെ വിജയിയായി പ്രഖ്യാപിച്ചത്.
റൂവി അൽ ഫലാജ് ഓഡിറ്റോറിയത്തിൽ ലയൺസ് ക്ല്ബ് ഒമാൻ നടത്തിയ മാസ്റ്റർ ഷെഫ് 2024-ൻ്റെ പൊതു ചടങ്ങിൽ പ്രശസ്ത ഷെഫ് സുരേഷ് പിള്ളയിൽ നിന്ന് അർഹമായ മെമൻ്റോകളും സമ്മാന വൗച്ചറും ശ്രീമതി ആരതി വർഗീസ് ഏറ്റുവാങ്ങി. ഇത് പാചക കലയോടുള്ള അവരുടെ മികച്ച പ്രകടനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും തെളിവാണ്.
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ അംഗമായ ആരതി വർഗീസിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും പാചക ലോകത്ത് അവരുടെ തുടർച്ചയായ വിജയത്തിനായി വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ഭാരവാഹികൾ ആശംസകൾ നേർന്നു.
STORY HIGHLIGHTS:Aarti Varghese wins 1st place in final of MasterChef 2024 organized by Lions Club Oman