Sports

പതിനേഴാമത് ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്

പതിനേഴാമത് ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്.

ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത തങ്ങളുടെ മൂന്നാമത്തെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് വെറും 114 റണ്‍സ് നേടാന്‍ മാത്രമേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

26 പന്തില്‍ പുറത്താവാതെ 52 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും 39 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസുമാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്.

STORY HIGHLIGHTS:17th IPL title for Kolkata Knight Riders

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker