മക്ക: വിസിറ്റ് വിസക്കാർക്ക് മക്കയിലേക്ക് പ്രവേശന വിലക്ക്. വിസിറ്റ് വിസക്കാരെ ഇന്നു മുതൽ മക്കയിൽ പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുൽഹജ് 15 വരെ ഒരു മാസക്കാലം വിലക്ക് പ്രാബല്യത്തിലുണ്ടാകും. എല്ലാ തരം വിസിറ്റ് വിസക്കാർക്കും വിലക്ക് ഒരുപോലെ ബാധകമാണ്.
വിസിറ്റ് വിസ ഹജ് നിർവഹിക്കാനുള്ള അനുമതിയല്ല. വിലക്കുള്ള കാലത്ത് വിസിറ്റ് വിസക്കാർ മക്കയിലേക്ക് പോവുകയോ മക്കയിൽ തങ്ങുകയോ ചെയ്യരുത്. ഇത് ലംഘിക്കുന്നവർക്കെതിരെ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
STORY HIGHLIGHTS:Visit visa ban to Makkah
#وزارة_الحج_والعمرة:
— إمارة منطقة مكة المكرمة (@makkahregion) May 22, 2024
إيقاف إصدار تصاريح العمرة عبر تطبيق #نسك
ومنع الزوّار من دخول مكة حتى 15 ذي الحجة 1445 هـ pic.twitter.com/zNZlDcmsqj