GulfOman

ഹാപ്പ ഒന്നാണ് നമ്മൾ 2024 റൂവി ഗോൾഡൻ തുലിപ് ഹെഡിങ്ങ്ടണിൽ അരങ്ങേറി

ഹാപ്പ ഒന്നാണ് നമ്മൾ 2024 റൂവി ഗോൾഡൻ തുലിപ് ഹെഡിങ്ങ്ടണിൽ അരങ്ങേറി



ഒമാൻ:ഹരിപ്പാട് പ്രവാസി അസോസിയേഷൻ വിഷു ഈസ്റ്റർ ഈദ് ആഘോഷം “ഒന്നാണ് നമ്മൾ “മെയ് 17 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക്  വിപുലമായ പരിപാടികളോടെ  റൂവി ഗോൾഡൻ തുലിപ് ഹെഡിങ്ങ്ടണിൽ അരങ്ങേറി.


ഹാപ്പ പ്രസിഡന്റ് കൈലാസ് നായർ അധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങ് മുഖ്യ അതിഥികൾ ആയി ആടുജീവിതം സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ ഡോ. താലിബ് അൽ ബലൂഷിയും , കേരള കയർഫെഡ് ചെയർമാനും , ഹരിപ്പാടിന്റെ മുൻ MLA യും കൂടിയായ ശ്രീ TK ദേവകുമാറും ചേർന്ന് ഭദ്ര ദീപം തെളിയിച്ചു ഉത്ഘടനം നിർവഹിച്ചു.മീഡിയ പ്രതിനിധീകരിച്ചു ശ്രീ  കബീർ യൂസഫും ഹാപ്പ  പ്രോഗ്രാം കമ്മറ്റി ഭാരവാഹികൾ ആയ ശ്രീ വിനീത് കുമാർ, വിപിൻ വിശ്വൻ , സജിത വിനോദ്, അനുപൂജയും ചേർന്ന് ഉത്ഖടന ചടങ്ങുകൾ പൂർത്തിയാക്കി.





പ്രോഗ്രാം കമ്മറ്റി അംഗം  ശ്രീമതി അനുപൂജ സ്വാഗതം പറഞ്ഞ യോഗത്തിൽ ഹാപ്പ സെക്രെട്ടറി സർ ബിനീഷ് ചന്ദ്രബാബു, ട്രെഷറർ ശ്രീ വിമൽ എന്നിവർ ആശംസകൾ അർപ്പിച്ചു.   ഹാപ്പ പ്രോഗ്രാം കമ്മറ്റി കോർഡിനേറ്റർ ശ്രീ  അജി ഹരിപ്പാട് നന്ദി അറിയിച്ച ശേഷം യോഗ നടപടികൾ അവസാനിപ്പിച്ചു.



തുടർന്ന് ഡോ. താലിബ് അൽ ബലൂഷി തിരക്കഥ എഴുതി സംവിധാനം ചെയ്ത “ദി ഡേർട്ടി ഫീറ്റ്”  എന്ന ഷോർട് ഫിലിമിന്റെ പ്രീമിയർ പ്രദർശനവും,  സുപ്രസിദ്ധ കോമഡി തരാം ശ്രീ കലാഭവൻ സുധിയുടെ സ്റ്റാൻഡ് അപ്പ് കോമഡി ,ഹാപ്പ അംഗങ്ങളും മസ്ക്കറ്റിലെ വിവിധ സംഘടനകളും ചേർന്ന് അവതരിപ്പിച്ച ദഫ് മുട്ട് , കീതർ പ്ളേ  , ഗാനങ്ങൾ , നൃത്തങ്ങൾ , ഫ്യൂഷൻ , ഡിജെ തുടങ്ങി നിരവധി

കലാപരിപാടികളും ഹാപ്പയുടെ ആഘോഷവേദിക്ക് കൂടുതൽ ഉണർവേകി .



എക്സിക്യൂട്ടീവ് അംഗം ശ്രീമതി സുനില പ്രവീൺ  സ്റ്റേജ് കോർഡിനേറ്റു ചെയ്തു “ഒന്നാണ് നമ്മൾ ” കലാവിരുന്ന്   എല്ലാ ഹരിപ്പാടെൻസിന്റെയും പിന്തുണ പിന്തുണയോടെ മികച്ച വിജയമായി മാറി.

STORY HIGHLIGHTS:Hapa is one of our 2024 Ruvy Golden Tulip debuts at Headington

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker