Travel

സർവീസുകൾ കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ്

മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കും അവിടെ നിന്ന് മസ്കറ്റിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് ദിനേനെ സർവ്വീസ് ആരംഭിച്ചു. നേരത്തെ നാല് സർവിസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് നടത്തിയിരുന്നത്.

യാത്രക്കാരുടെ മുറവിളി വർധിച്ചതോടെ അടുത്തിടെ സർവിസുകൾ അഞ്ചാക്കി ഉയർത്തിയിരുന്നു. സർവിസുകൾ കുറഞ്ഞത് കാരണം ഉയർന്ന നിരക്കാണ് കണ്ണൂരിലേക്ക് ഈടാക്കിയിരുന്നത്.

– പുതിയ ഷെഡ്യൂൾ അനുസരിച്ച് മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് വ്യഴാഴ്ച രാവിലെ 7.35ന് പുറപ്പെട്ട് 12.30 കണ്ണൂരിലെത്തും.


– വെള്ളിയാഴ്ച പുലർച്ചെ 3.20ന് മസ്കറ്റിൽ നിന്ന് സർവിസ് ആരംഭിച്ച് രാത്രി 8.15 കണ്ണൂരിലെത്തും.


– ശനി, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.45 മസ്കറ്റിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.40ന് കണ്ണൂരിലെത്തും.


– കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്ക് വ്യാഴാഴ്ച പുലർച്ചെ 4.35 ന് പുറപ്പെട്ട് 6.35ന് മസ്കറ്റിലെത്തും.


– വെള്ളിയാഴ്ച അർധരാത്രി 12.20 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.20ന് മസ്കറ്റിലെത്തും.


– ശനി, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കണ്ണുരിൽ നിന്ന് 6.45ന് പുറപ്പെട്ട് 8.45ന് മസ്കറ്റിലെത്തും.

           

STORY HIGHLIGHTS:Air India Express adds services

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker