Tech

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്. ലക്ഷകണക്കിന് ഉപയോക്താക്കള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ചില ആന്‍ഡ്രോയിഡ് ആപ്പുകളില്‍ മൈക്രോസോഫ്റ്റ് ടീം സുരക്ഷാ വീഴ്ച കണ്ടെത്തി. ഇതുവഴി ഹാക്കര്‍മാര്‍ സൈബര്‍ തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

വിവിധ ആന്‍ഡ്രോയിഡ് ആപ്പുകളില്‍ ഫയല്‍ ഷെയറിങ് സംവിധാനത്തിലാണ് മൈക്രോസോഫ്റ്റ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഷവോമി ഫയല്‍ മാനേജര്‍, ഡബ്ല്യൂപിഎസ് ഓഫീസ് അടക്കമുള്ള ആപ്പുകളിലാണ് സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. ഡേര്‍ട്ടി സ്ട്രീം എന്ന പേരിലുള്ള മാല്‍വെയറിന്റെ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്.

ഫോണില്‍ ഡാര്‍ക്ക് സൈറ്റുകളില്‍ നിന്ന് മാല്‍വെയര്‍ ബാധിച്ച ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴാണ് പ്രശ്‌നം ആരംഭിക്കുന്നത്. ഡേര്‍ട്ടി സ്ട്രീം മറ്റു പ്രധാനപ്പെട്ട ആപ്പുകളില്‍ നുഴഞ്ഞുകയറി സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യതയാണ് മുന്നറിയിപ്പില്‍ പറയുന്നത്. പ്രധാനപ്പെട്ട സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്താനുള്ള സാധ്യത ഉള്ളത് കൊണ്ട് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മൈക്രോസോഫ്റ്റ് അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് ടീം പ്രശ്‌നം പരിഹരിച്ചെങ്കിലും പ്ലേ സ്റ്റോറില്‍ നിന്നല്ലാതെ മറ്റു മാര്‍ഗങ്ങളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

STORY HIGHLIGHTS:Security warning for Android users

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker