News

എയർ ഇന്ത്യ എക്സ‌്പ്രസ്സ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ‌്പ്രസ്സ് ജീവനക്കാരുടെ സമരം പിൻവലിച്ചു. പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ജീവനക്കാർ ഉയർത്തിയ പ്രശ്നങ്ങൾ പരിശോധിക്കും എന്ന് കമ്പനി ഉറപ്പു നൽകി. സെൻട്രൽ ലേബർ കമ്മീഷൻ വിളിച്ച യോഗത്തിലാണ് തീരുമാനം. ഈ മാസം 28ന് സെൻട്രൽ ലേബർ കമ്മീഷൻ്റെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരും.

ദില്ലി ദ്വാരകയിലെ ലേബർ ഓഫീസിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചർച്ചയിൽ വൈകിട്ടോടെയാണ് തീരുമാനം. സമരത്തിനു ശേഷം പിരിച്ചു വിട്ട 30 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നൽകുന്ന യൂണിയൻ ചര്‍ച്ചയിൽ നിലപാടെടുത്തു. സിഇഒ യോഗത്തിൽ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയൻ അറിയിച്ചു. 

എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത്. ഇത് ആസൂത്രിതമാണെന്ന് ബോധ്യമായെന്നാണ് കമ്പനി അയച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. സമരത്തെ തുടർന്ന് 85 വിമാനങ്ങളാണ് റദ്ദാക്കിയത്. പ്രതിസന്ധി കുറക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ 20 എയർ ഇന്ത്യ വിമാനങ്ങള്‍ സർവീസ് നടത്തുമെന്നും കമ്പനി ഇന്ന് അറിയിച്ചിരുന്നു.  വിമാനക്കമ്പനിയിലെ പ്രതിസന്ധി വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

STORY HIGHLIGHTS:The strike of Air India Express employees has been called off

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker