TourismTravel

കെ എസ്‌ആർടിസിയുടെ കിടിലൻ ടൂർ പാക്കേജ്

കെ എസ്‌ആർടിസിയുടെ കിടിലൻ ടൂർ പാക്കേജ്ഒറ്റ ദിവസം കൊണ്ട് ഒരു ഉല്ലാസ യാത്ര പ്ലാൻ ചെയ്യാം. ആഡംബര ബോട്ടില്‍ സഞ്ചാരികളെ അറബിക്കടല്‍ കാണിക്കുന്ന പാക്കേജ് കോട്ടയത്ത് നിന്നും തുടങ്ങിയിരിക്കുകയാണ് കെഎസ്‌ആർടിസി.

നെഫെറ്റിറ്റി എന്ന ആഡംബര ബോട്ടിലാണ് യാത്ര. കോട്ടയത്തെ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ നിന്ന് മെയ് 16 മുതല്‍ യാത്ര തുടങ്ങും. ഉച്ചക്ക് യാത്ര ആരംഭിച്ച്‌ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഒരാള്‍ക്ക് 3,560 രൂപയാണ് യാത്രാ നിരക്ക്. കുട്ടികള്‍ക്ക് 1250 രൂപയും. 48 മീറ്റർ നീളവും 15 മീറ്റർ വ്യാസവുമുള്ള ആഡംബര ബോട്ടാണ് നെഫെറ്റിറ്റി. ബിസിനസ് മീറ്റിംഗുകളും ജൻമദിനാഘോഷങ്ങളും വിവാഹ വാർഷികാഘോഷങ്ങളും ഒക്കെ ഈ ബോട്ടില്‍ നടത്താം.

കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ വരെ യാത്ര നടത്താൻ ഈ ബോട്ടിനാകും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കുടുംബസമേതം നെഫെറ്റിറ്റിയില്‍ യാത്ര നടത്തിയിരുന്നു.

ആകർഷണങ്ങള്‍ എന്തൊക്കെ ?
ഒറ്റക്ക് മാത്രമല്ല കുടുംബ സമേതവും ബോട്ട് മുഴുവനായും ഒക്കെ ബുക്ക് ചെയ്ത് യാത്ര നടത്താം. 200 പേർക്ക് വരെ ഒരു സമയം യാത്ര ചെയ്യാനാകും. റെസ്റ്റോറൻറ്, കുട്ടികള്‍ക്കായുള്ള പ്രത്യേക പ്ലേ ഏരിയ, സണ്‍ഡെക്ക് എന്നിവയെല്ലാം ഉണ്ടാകും.

കുട്ടികള്‍ക്കായുള്ള പ്രത്യേക ഗെയിമുകളും മുതിർന്നവർക്കുള്ള ആക്ടിവിറ്റികളും ഒക്കെ സംഘാടകർ സംഘടിപ്പിക്കും. നിലവില്‍ ഈ ബോട്ടില്‍ ഡോക്ടർമാരുടെ കോണ്‍ഫറൻസ്, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയൊക്കെ സംഘടിപ്പിക്കുന്നുണ്ട്.

ഫിലിം ഷൂട്ടിംഗ്, പ്രമോഷൻ തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഈ ആഡംബര ബോട്ട് ഉപയോഗിക്കാൻ ആകും. മോഹൻലാല്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും ഈ ആഡംബര ബോട്ടില്‍ യാത്ര ചെയ്തിട്ടുണ്ട്.

കെഎസ്‌ആർടിസി പോക്കറ്റിനിണങ്ങുന്ന ഒട്ടേറെ ട്രിപ്പുകളും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടുതലും ഏകദിന ടൂറുകളാണ്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമെല്ലാം ബജറ്റ് ടൂർ പാക്കേജുകള്‍ ഒരുക്കുന്നുണ്ട്.

കെഎസ്‌ആർടിസിയുടെ ഏറെ സ്വീകാര്യതയുള്ള ഒരു ടൂർ പാക്കേജാണ് മൂന്നാർ. ഗവി, പൊൻമുടി തുടങ്ങിയ റൂട്ടുകളിലും യാത്ര ചെയ്യാനാകും.

STORY HIGHLIGHTS:KSRTC’s cool tour package lets you plan a fun trip in just one day.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker