GulfSaudi

യുവതിയെ കുത്തി കൊലപ്പെടുത്തി ഷോപ്പിന് തീയിട്ടു,പ്രതിയെ 10 മിനുറ്റിനുള്ളിൽ പിടികൂടി പോലീസ്

അജ്മാൻ: വ്യവസായിക മേഖലയിൽ വൻ തീപ്പിടത്തുണ്ടാക്കുകയുഒരു യുവതിയെ കുത്തികൊലപ്പെടുത്തുകയും ചെയ്ത ഒരാളെ പത്ത് മിനുറ്റിനുള്ളിൽ കണ്ടെത്തി അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി ഒരു ഏഷ്യൻ സ്വദേശിയായ യുവതിയെ പലതവണ കുത്തുകയും ഏഷ്യക്കാരായ മറ്റ് മൂന്ന് പേർക്ക് ഗുരുതരമായ പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ടന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സിവിൽ ഡിഫൻസ് ടീമുകൾ ചേർന്ന് ഷോപ്പിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കി. അന്വേഷണത്തിനൊടുവിൽ പ്രതിക്ക് ഇരയായ യുവതിയുമായി നിയമവിരുദ്ധ

ബന്ധമുണ്ടായിരുന്നെന്നും ഇതിനുമുമ്പും ഇവർ തമ്മിൽ വ്യക്തിപരമായ തർക്കങ്ങളുണ്ടായിരുന്നെന്നും കണ്ടെത്തിയുണ്ട്.

STORY HIGHLIGHTS:The woman was stabbed to death and the shop was set on fire, the accused was caught by the police within 10 minutes

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker