IndiaNews

താൻ ജീവിച്ചിരിക്കുന്നിടത്തോളം മുസ്ലിംകൾക്ക് സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹൈദരാബാദ്: താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എസ്.സി-എസ്.ടി വിഭാഗങ്ങളുടെ ചെലവിൽ മുസ്ലിംകൾക്ക് ‘മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ മേദക് ജില്ലയിൽ തെരഞ്ഞെടുപ്പ്റാ ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത

ന്റെ മൂന്നാം തവണത്തെ ഭരണത്തിൽ ഭരണഘടനയു ടെ 75-ാം വാർഷികം വിപുലമായി ആഘോഷിക്കുമെ ന്നും അദ്ദേഹം പറഞ്ഞു.


കോൺഗ്രസ് അധികാരത്തിലെത്തിയാൽ അനന്തരാ വകാശ നികുതി കൊണ്ടുവരും. പാരമ്പര്യമായി ലഭിച്ച സ്വത്തിൽ 55 ശതമാനത്തിലധികം നികുതി ഈടാ ക്കാൻ അവർ പദ്ധതിയിടുകയാണ്. വ്യാജ വാഗ്ദാന ങ്ങൾ, വോട്ട് ബാങ്ക് രാഷ്ട്രീയം, മാഫിയകളെയും ക്രിമി നലുകളെയും പിന്തുണക്കൽ, കുടുംബ രാഷ്ട്രീയം, അ ഴിമതി എന്നിവയാണ് കോൺഗ്രസ് അധികാരത്തിലി രിക്കുമ്പോഴെല്ലാം അവരുടെ രാഷ്ട്രീയ ചിഹ്നങ്ങൾ. തെ ലങ്കാനയെ ആദ്യം കൊള്ളയടിച്ചത് ബി.ആർ.എസാ ണെന്നും ഇപ്പോൾ കോൺഗ്രസാണ് അത് ചെയ്യുന്ന തെന്നും മോദി ആരോപിച്ചു.

STORY HIGHLIGHTS:Prime Minister Narendra Modi will not allow reservation for Muslims as long as he is alive

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker