അബുദാബി:എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ആറ് പ്രവാസികൾക്ക് വമ്പൻ സമ്മാനങ്ങൾ. മൊത്തം 5633 വിജയികൾ നേടിയത് 936500 ദിർഹം.ആദ്യ വിജയികളിൽ ഒരാൾ ഖത്തറിൽ നിന്നുള്ള ജോയ് കുര്യനാണ്. മലയാളിയായ കുര്യൻ ആറിൽ അഞ്ച് നമ്പറുകൾ മാച്ച് ചെയ്തു. ഒരക്കം അകലെ കുര്യന് നഷ്ടമായത് 15 മില്യൺ ദിർഹം.
പക്ഷേ, ഗെയിമിലൂടെ കുര്യൻ നേടിയത് 1,50,000 ദിർഹം (ഏതാണ്ട് 33.75 ലക്ഷം രൂപ).എനിക്ക് ഇഷ്ടമുള്ള ചില നമ്പറുകൾ ഉണ്ട്. അതിലാണ് ഞാൻ ശ്രദ്ധിക്കാറ്. ഇത്തവണ ആ നമ്പറുകൾ വലിയ ഭാ ഗ്യം കൊണ്ടുവന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഭാഗ്യത്തിന് അരികിലെത്തി എന്നത് അത്ഭുതകരമായി തോന്നുന്നു. – കുര്യൻ പറയുന്നു.
ഒമാനിൽ ലോജിസ്റ്റിക്സ് കോർഡിനേറ്ററായി ജോലി
നോക്കുന്ന ഗണപതി പഥുരി നേടിയത് 60,000
ദിർഹം (ഏതാണ്ട് 13.5 ലക്ഷം രൂപ) ഈസി6
നറുക്കെടുപ്പിലൂടെയാണ് ഭാഗ്യം. കുട്ടികളുടെ ഭാവി
ഭദ്രമാക്കാനാണ് സമ്മാനത്തുക ഉപയോഗിക്കുക.
“ഞാൻ വളരെ സന്തോഷത്തിലാണ്. എനിക്ക്
നിരവധി സാമ്പത്തിക പ്രശ്നങ്ങളുണ്ട്. ഈ
സമ്മാനത്തോടെ എനിക്ക് എല്ലാ പ്രശ്നങ്ങളും
തീർക്കാനായി. ലോൺ അടച്ചു തീർക്കാനും ബാക്കി
കുട്ടികളുടെ ഭാവി ആവശ്യങ്ങൾക്കുമാണ് ഞാൻ
ഉപയോഗിക്കുക.”രണ്ടു വർഷമായി ഗണപതി
സ്ഥിരമായി എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട്.
ഇന്ത്യയിലുള്ള കുടുംബത്തെ സന്തോഷവാർത്ത
അദ്ദേഹം അറിയിച്ചു.
സമ്മാനർഹനായ മറ്റൊരു പ്രവാസി മലയാളി ആശിഷ് കുമാർ ആണ്. ബിസിനസ്സുകാരനാണ് ആശിഷ്. 50,000 ദിർഹമാണ് (ഏതാണ്ട് 11.25 ലക്ഷം രൂപ) ഫാസ്റ്റ്5 ടോപ് റാഫ്ൾ വിജയത്തോടെ ആശിഷ് നേടിയത്.
പ്രതീക്ഷയുടെ ഗെയിമാണ് എമിറേറ്റ്സ് ഡ്രോ കുമാർ പറയുന്നു.ഫിലിപ്പീൻസിൽ നിന്നുള്ള നാജി ദുമൊൻ തയാഗ് ആണ് മറ്റൊരു വിജയി. ഖത്തറിൽ ടെക്നീഷ്യനാണ് നാജി. 50,000 ദിർഹമാണ് ഫാസ്റ്റ്5 ഗെയിമിലൂടെ നാജി നേടിയത്. മക്കളുടെ ഭാവിക്ക് വേണ്ടിയാണ് തുക ഉപയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.കുട്ടികളുടെ സ്കൂൾ ഫീസിന് വേണ്ടിയാണ് പണം ചെലവഴിക്കുകയെന്ന് അദ്ദേഹം പറയുന്നത്.
യെമനിൽ നിന്നുള്ള നാദിർ സയീദാണ് മറ്റൊരു വിജയി. സൗദിയിലാണ് അദ്ദേഹം താമസിക്കുന്നത്. മെഗാ7 നറുക്കെടുപ്പിൽ ഉയർന്ന റാഫ്ൾ സമ്മാനമായ 70,000 ദിർഹമാണ് സയീദ് നേടിയത്. ടെക്നിക്കൽ സർവീസസ് അഡ്വൈസറാണ് സയീദ്.കാർ ലോണിന് അപേക്ഷ നിരസിക്കപ്പെട്ട സങ്കടത്തിനിടയ്ക്കാണ് സയീദിന് ഭാഗ്യവർഷമായി സമ്മാനം ലഭിക്കുന്നത്. ഇനി സാമ്പത്തിക പ്രശ്നങ്ങളിലൂടെ കാർ വാങ്ങാൻ സയീദിനാകും. “ഈ വിജയം എന്നെ അത്ഭുതങ്ങളിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുകയാണ്. എല്ലാവർക്കും എമിറേറ്റ്സ് ഡ്രോയിലൂടെ വിജയിക്കാനാകും.”പാകിസ്ഥാനിൽ നിന്നുള്ള മുഹമ്മദ് കഷിഫ് ആണ് മറ്റൊരു വിജയി. മെഗാ7 വഴി 70,000 ദിർഹമാണ് അദ്ദേഹം നേടിയത്. സ്വന്തമായി ഒരു വീട് വാങ്ങുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഈ വിജയത്തിലൂടെകഷിഫിന് കഴിയും.
എമിറേറ്റ്സ് ഡ്രോയുടെ അടുത്ത ലൈവ് സ്ട്രീം ഏപ്രിൽ 26 മുതൽ 28 വരെ യു.എ.ഇ സമയം രാത്രി 9 മണിക്കാണ്. എമിറേറ്റ്സ് ഡ്രോയുടെ സോഷ്യൽ മീഡിയയിലും വെബ്സൈറ്റിലും സ്ട്രീമിങ് കാണാം. ഈസി6, ഫാസ്റ്റ്5, മെഗാ7 നറുക്കെടുപ്പുകൾക്ക് പുറമെ പിക്1 എന്ന പുതിയ ദിവസ ഡ്രോയും ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട് എമിറേറ്റ്സ് ഡ്രോ. പിക്1 പുത്തൻ ഗെയിമാണ്. 5 ദിർഹം മുതലാണ് ടിക്കറ്റ് നിരകക്. ലോകം മുഴുവനുള്ളവർക്ക് കളിക്കാനാകും. പരമാവധി 2,00,000 ദിർഹം വരെ ദിവസേന നേടാനാകും. 36 ഓപ്ഷനുകളിൽ നിന്നും ഒരെണ്ണമോ അതിലധികമോ തെരഞ്ഞടുത്താൽ മതിയാകും. സൈൻ ഓഫ് ദി ഡേയുമായി മാച്ച് ചെയ്യാനായാൽ 20 ഇരട്ടി മൂല്യമുള്ള സമ്മാനങ്ങൾ നേടാം.
സോഷ്യൽ മീഡിയയിൽ എമിറേറ്റ്സ് ഡ്രോ
ഫോളോ ചെയ്യാം @emiratesdraw വിവരങ്ങൾക്ക് അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424, ഇമെയിൽ
[email protected]
www.emiratesdraw.com
STORY HIGHLIGHTS:Expatriate Malayalis are among the lucky winners who won huge prizes through the Emirates draw