Entertainment

മച്ചാന്റെ മാലാഖ’യുടെ ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

സൗബിന്‍ ഷാഹിര്‍, നമിതാ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’യുടെ ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആര്‍ദ്രതയും, ഹൃദയസ്പര്‍ശിയായും കൊച്ചു കൊച്ചു നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയും ഈ ചിത്രം അവതരിപ്പിക്കുന്നു.

സാധാരണക്കാരനായ ബസ് കണ്‍ഡക്ടര്‍ സജീവന്റെയും  മെഡിക്കല്‍ ഷോപ്പു ജീവനക്കാരിയായ ബിജി മോളുടേയും ജീവിതത്തെയാണ് ഈ ചിത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തോടു പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഭര്‍ത്താവ്, ഇതിന്റെ രസകരമായ മുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ത്തന്നെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകള്‍ കടന്നുവരുന്നതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.

സജീവനേയും ബിജി മോളേയും സൗബിനും നമിതാ പ്രമോദും ആണ് അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍, ശാന്തികൃഷ്ണ , എന്നിവര്‍ മറ്റ് സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ്.കെ.യു, വിനീത് തട്ടില്‍,അല്‍ഫി പഞ്ഞിക്കാരന്‍  സുദര്‍ശന്‍, ശ്രുതി ജയന്‍, ആര്യ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ജക്സന്‍ ആന്റണിയുടേതാണ് കഥ.

STORY HIGHLIGHTS:The first look motion poster of ‘Machante Malakha’ is out.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker