Entertainment

‘ബഡേ മിയാന്‍ ചോട്ടേ മിയാന്‍ ട്രെയിലര്‍ എത്തി.

പൃഥ്വിരാജ് സുകുമാരന്‍ വില്ലന്‍ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ബഡേ മിയാന്‍ ചോട്ടേ മിയാന്‍ ട്രെയിലര്‍ എത്തി.

അക്ഷയ് കുമാര്‍ടൈഗര്‍ ഷ്രോഫ് എന്നിവര്‍ നായകന്മാരാകുന്ന സിനിമയില്‍ മലയാളിയായ വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. കൊടും വില്ലനായ കബീര്‍ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു.

പൃഥ്വിയുടെ മുഖം ട്രെയിലറില്‍ വ്യക്തമായി കാണിക്കുന്നില്ല. പൃഥ്വി അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. അലി അബ്ബാസ് സഫര്‍ ആണ് സംവിധാനം.

സൊനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍ എന്നിവരാണ് നായികമാര്‍. സംഗീതം മിശാല്‍ മിശ്ര. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷന്‍, അലി അബ്ബാസ് സഫര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം ഈദ് റിലീസായി ഏപ്രില്‍ 10ന് തിയറ്ററുകളിലെത്തും.

വീഡിയോ കാണാം:

STORY HIGHLIGHTS:Prithviraj Sukumaran in the villain role of the Bollywood film Bade Mian Chote Mian trailer has arrived.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker