
ഒമാനിലെ സാമൂഹിക പ്രവർത്തകൻ ഫവാസ് കൊച്ചന്നൂര് മരണപ്പെട്ടു
മസ്‌കറ്റ്: തൃശ്ശൂർ കുന്നംകുളത്തിനടുത്ത് കൊച്ചന്നൂര് കല്ലുവെച്ച പീടികക്കടുത്ത് ചുങ്കം റോഡിൽ പരേതനായ കുറ്റിയേരിയിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ ഫവാസ് മുഹമ്മദ് (42) ഒമാനിലെ അൽ അമറാത്തിൽ മരണപെട്ടു.
ആക്സിഡന്റ്സ് & ഡിമൈസസ് ഒമാൻറെ ട്രഷററും, എം.എൻ.എം.എ യുടെ രക്ഷാധികാരിയും, ഒമാനിൽ വന്ന നാൾ മുതൽ ചെറുതും വലുതുമായ പല സാമൂഹിക സാംസ്‌കാരിക സംഘടനകളിൽ അംഗവും കൂടിയായിരുന്നു മരണപ്പെട്ട ഫവാസ് മുഹമ്മദ്.
മസ്ക്കറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയ്ൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.
മാതാവ്: മാങ്കിയത്ത് ജമീല
ഭാര്യ: ഷെജ്ന
മകൾ: ഹസ്‌വ
സഹോദരങ്ങൾ: ഫിറോസ്, ഫാരിസ, ഫായിസ.
ഭൗതീക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി ഇന്ന് രാവിലെ (വെള്ളിയാഴ്ച്ച) പത്തുമണിക്ക് കൊച്ചന്നൂര് ജുമാ മസ്‌ജിദ് ഖബറുസ്ഥാനിൽ ഖബറടക്കുമെന്ന് ആക്സിഡന്റ്സ് & ഡിമൈസസ് ഒമാൻ ഭാരവാഹികൾ പറഞ്ഞു.

STORY HIGHLIGHTS:Omani social activist Fawaz Kochannoor passed away
