KeralaNews

ATM-ല്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു

കാസര്‍കോട്: മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ കവര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബസ് സ്റ്റാൻഡിന്റെ മുൻവശത്തുള്ള എ.ടി.എമ്മിൽ നിറയ്ക്കാനായാണ് സ്വകാര്യഏജൻസിയുടെ വാഹനത്തിൽ പണമെത്തിച്ചിരുന്നത്. വാഹനത്തിന്റെ ഏറ്റവുംപിറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഉപ്പളയിലെത്തിയപ്പോൾ ഇവിടെ നിറയ്ക്കാനുള്ള 50 ലക്ഷം രൂപയുടെ രണ്ട് കെട്ടുകൾ ജീവനക്കാർ ഇതിൽനിന്ന് വാഹനത്തിന്റെ മധ്യഭാഗത്തെ സീറ്റിലെടുത്തുവെച്ചു. തുടർന്ന് ആദ്യത്തെ 50 ലക്ഷം എ.ടി.എമ്മിൽ നിറയ്ക്കാനായി ജീവനക്കാർ വാഹനം ലോക്ക് ചെയ്ത് എ.ടി.എം കൗണ്ടറിലേക്ക് പോയി. ഈസമയം വാഹനത്തിലെ സീറ്റിൽവെച്ചിരുന്ന 50 ലക്ഷം രൂപയാണ് വാഹനത്തിൻറെ ചില്ല് തകർത്ത് മോഷ്ടാവ് കവർന്നത്.

ചുവന്ന ടീഷർട്ട് ധരിച്ചെത്തിയ ആളാണ് വാഹനത്തിൽനിന്ന് പണം കൊള്ളയടിച്ചതെന്നാണ് സൂചന. സംഭവത്തിന് ശേഷം ഇയാൾ ഉപ്പള ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോയതായും പറയുന്നു. സംഭവത്തിൽ പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്.

STORY HIGHLIGHTS:50 lakh rupees which was taken to be filled in the ATM was looted

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker