ഡൽഹി:മദ്യനയക്കേസിലെ മാപ്പുസാക്ഷി ആന്ധ്രയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നു. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് മുന്‍ എംപി മഗുന്ത ശ്രീനിവാസുലു റെഡ്ഡിയുടെ മകന്‍ മഗുന്ത രാഘവ് റെഡ്ഡിയാണ് ആന്ധ്രയില്‍ എന്‍ഡിഎ ടിക്കറ്റില്‍ മത്സരിക്കുന്നത്.
കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡിയില്‍ നിന്നും ബിജെപി ഇലക്ടറല്‍ ബോണ്ട് വഴി 34 കോടി രൂപ സമാഹരിച്ചുവെന്ന തെളിവുകള്‍ പുറത്തുവരുമ്ബോഴാണ് മറ്റൊരു മാപ്പുസാക്ഷിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയുളള ബിജെപിയുടെ പ്രത്യുപകാരം.
ഡല്‍ഹി മദ്യനയക്കേസില്‍ ഇഡി ആരോപിക്കുന്ന സൗത്ത് ലോബിയിലെ പ്രധാനിയായിരുന്നു മഗുന്ത രാഘവ് റെഡ്ഡി. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംപി മഗുന്ത ശ്രീനിവാസുലുവിന്റെ മകനായ ഇയാളെ 2023 ജൂണിലാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്. കേസില്‍ പിന്നീട് രാഘവ റെഡ്ഡി മാപ്പുസാക്ഷിയായി. കെജ്രിവാളിനെതിരായ ഇഡിയുടെ പ്രധാന സാക്ഷിയായി മാറിയ രാഘവ റെഡ്ഡി ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുകയാണ്. ആന്ധ്രയില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ ടിക്കറ്റില്‍ ഒംഗോള മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
അച്ഛന്‍ ശ്രീനിവാസുലു റെഡ്ഡിയുടെ മണ്ഡലമായിരുന്നു ഒംഗോള. മകന് സ്വന്തം മണ്ഡലം കൈമാറിയും, വൈഎസ്‌ആര്‍ കോണ്‍ഗ്രസ് അംഗത്വവും ഉപേക്ഷിച്ചും കഴിഞ്ഞ മാസം ശ്രീനിവാസുലു വാര്‍ത്താസമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തി. ഇതോടെ മാപ്പുസാക്ഷി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മാറുകയായിരുന്നു. മദ്യനയക്കേസില്‍ 600 കോടിയുടെ അഴിമതിയെന്ന് ഇഡി പറയുമ്ബോഴും ഒരു രൂപ പോലും മൂന്ന് വര്‍ഷത്തിനിടെ ഇഡി കണ്ടെത്തിയിട്ടില്ല.
കെജ്‌രിവാളിനെതിരെ സാക്ഷിമൊഴികള്‍ ഉണ്ടെന്നാണ് ഇഡിയുടെ വാദം.നേരത്തേ പ്രതിപട്ടികയില്‍ വന്ന സൗത്ത് ലോബിയിലെ മറ്റൊരു പ്രധാന വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് 34 കോടിയോളം രൂപ കൈമാറിയതും പിന്നാലെ മാപ്പുസാക്ഷിയായി മാറിയതും തെളിവ് സഹിതം പുറത്തുവന്നിരുന്നു. പിന്നാലെയാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കി കെജ്‌രിവാളിനെതിരായ മറ്റൊരു സാക്ഷിക്കും ഇഡി പ്രത്യുപകാരം ചെയ്തുവെന്ന് തെളിഞ്ഞിരിക്കുന്നത്.
STORY HIGHLIGHTS:Apologist in liquor policy case becomes NDA candidate in Andhra.