GulfSaudi

സാധാരണ ജനങ്ങൾക്ക് റമദാൻ മാസ സമ്മാനമായി 300 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ് ഉത്തരവിട്ടു

റിയാദ്: സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളായ സാധാരണ ജനങ്ങൾക്ക് റമദാൻ മാസ സമ്മാനമായി 300 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. ഓരോ കുടുംബത്തിന് 1000 റിയാലും വ്യക്തിക്ക് 500 റിയാലുമാണ് വിതരണം ചെയ്യുക.

സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾക്ക് റമദാനിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉദാരമായ സഹായത്തിന് സൽമാൻ രാജാവിന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്‌മദ് ബിൻ സുലൈമാൻ അൽറാജ്ഹി നന്ദി അറിയിച്ചു. വരും മണിക്കൂറുകളിൽ തന്നെ പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.

STORY HIGHLIGHTS:King Salman has ordered the distribution of 300 crore Riyals as a Ramadan gift to the common people

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker