Sports
ഖത്തറിനെ തേടി വീണ്ടും ലോകകപ്പ്’
2025 മുതൽ 2029 വരെ ഫിഫ അണ്ടർ 17 ലോകകപ്പിൻ്റെ സ്ഥിരം വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ അറിയിച്ചു.
രണ്ടു വർഷത്തിൽ ഒരിക്കലായി നടക്കുന്ന അണ്ടർ 17 ലോകകപ്പിനെ 2025 മുതൽ വാർഷിക ടൂർണമെന്റാക്കി മാറ്റാനും ഫിഫ കൗൺസിൽ യോഗം തീരുമാനിച്ചു. ടീമുകളുടെ എണ്ണം 24ൽ നിന്നും 48ആയി ഉയർത്തിയാണ് അടുത്ത വർഷം മുതൽ കൗമാര ഫുട്ബാൾ മേളയെ ഫിഫ പരിഷ്കരിക്കുന്നത്. 2025, 2026, 2027, 2028, 2029 അണ്ടർ 17 പുരുഷ വിഭാഗം ലോകകപ്പുകളുടെ വേദിയായാണ് ഖത്തറിനെ തെരഞ്ഞെടുത്തത്. ഇതേ കാലയളവിൽ, അണ്ടർ 17 വനിതാ ലോകകപ്പിന് മൊറോക്കോയും വേദിയാകും.
STORY HIGHLIGHTS:World Cup again in search of Qatar