Health

50 വയസ്സിന് താഴെയുള്ളവരില്‍ വന്‍കുടലിലെ ക്യാന്‍സര്‍ വര്‍ദ്ധിച്ച് വരുന്നതായി പുതിയ പഠനം.

50 വയസ്സിന് താഴെയുള്ളവരില്‍ വന്‍കുടലിലെ ക്യാന്‍സര്‍ വര്‍ദ്ധിച്ച് വരുന്നതായി പുതിയ പഠനം. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ് തുടങ്ങിയവയാണ് അര്‍ബുദം ബാധിക്കുന്നതിന് പിന്നിലെ ചില കാരണങ്ങള്‍.

ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2023ല്‍ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. വന്‍കുടലിനെയോ മലാശയത്തെയോ ബാധിക്കുന്ന അര്‍ബുദമാണ് വന്‍കുടല്‍ ക്യാന്‍സര്‍.

കോളന്‍ ക്യാന്‍സര്‍ എന്നും അറിയപ്പെടുന്നു. മലാശയത്തില്‍ രക്തസ്രാവം, മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റങ്ങള്‍, വയറുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കൂടാതെ ചികിത്സിച്ചില്ലെങ്കില്‍ മറ്റ് അവയവങ്ങളിലേക്കും ഇത് പടര്‍ന്നേക്കാം. സംസ്‌കരിച്ച മാംസവും കൊഴുപ്പും അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണക്രമം വന്‍കുടല്‍ കാന്‍സറിലേക്ക് നയിക്കുന്നു.

നമ്മള്‍ കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന ഭക്ഷണമാണ് കുടല്‍ ബാക്ടീരിയയെ ബാധിക്കുന്നത്. ഭക്ഷണക്രമം, പൊണ്ണത്തടി, ചില മരുന്നുകള്‍ എന്നിവ കുടലിലെ ബാക്ടീരിയകളെ മാറ്റുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗട്ട് മൈക്രോബയോമിലെ മാറ്റം ക്യാന്‍സര്‍ വളരാന്‍ സഹായിക്കുന്ന വീക്കം ഉണ്ടാക്കുന്നു.

ചില സാധാരണ ലക്ഷണങ്ങളില്‍ വയറിളക്കം, മലബന്ധം, വയറുവേദന. ഭാരം കുറയല്‍, മലത്തില്‍ രക്തം തുടങ്ങിയവ ശ്രദ്ധിക്കാതെ പോകരുത്. വന്‍കുടല്‍ കാന്‍സര്‍, ക്രോണ്‍സ് രോഗം, വന്‍കുടല്‍ പുണ്ണ് തുടങ്ങിയ കോശജ്വലന രോഗങ്ങളുടെ വികസനത്തിനും കാരണമാകുന്നു. മോശം ഭക്ഷണക്രമം, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ഭക്ഷണത്തിലെ നാരുകളുടെ കുറവ് എന്നിവ വന്‍കുടല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

യുവാക്കള്‍ക്കിടയിലെ പൊണ്ണത്തടി നിരക്ക് വര്‍ദ്ധിക്കുന്നതും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.

STORY HIGHLIGHTS:Colon cancer on the rise in people under 50, new study finds

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker