Entertainment

അശ്ലീല ഉള്ളടക്കം പ്രദർശിപ്പിക്കുന്ന 18 OTT പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കേന്ദ്ര നടപടി.

അശ്ലീല ഉള്ളടക്കം പ്രദർശിപ്പിക്കുന്ന 18 OTT പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കേന്ദ്ര നടപടി. (obscene, vulgar, Porn Content).

ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പുറമെ സൈറ്റുകളെയും ആപ്പുകളെയും നിരോധിച്ചു. 19 വെബ്‌സൈറ്റുകളെയും 10 ആപ്പുകളെയും കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. മൊത്തം 57 സോഷ്യല്‍ മീഡിയ ഹാൻഡിലുകള്‍ക്ക് എതിരെയും സർക്കാർ നടപടിയെടുത്തു. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റേതാണ് നടപടി.

OTT പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേന്ദ്രം

2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് പ്രകാരമാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ഒടിടി പ്ലാറ്റ്ഫോമുകളും സൈറ്റുകളും ആപ്പുകളും ബ്ലോക്ക് ചെയ്തതായി ഇന്ത്യടിവി ന്യൂസ് റിപ്പോർട്ടില്‍ പറയുന്നു. Prime Play ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇതിലുണ്ട്.

vulgar ഉള്ളടക്കമുള്ള OTT-കള്‍ക്ക് പൂട്ട്

മാധ്യമം, വിനോദം, സ്ത്രീകളുടെ അവകാശങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ എന്നീ മേഖലയില്‍ പ്രവർത്തിക്കുന്ന വിദഗ്ധരുടെ നിർദേശ പ്രകാരമായിരുന്നു നടപടി. ഇന്ത്യ ഗവണ്‍മെന്റിന്റെ മറ്റ് മന്ത്രാലയങ്ങളില്‍ നിന്നും നിർദേശം സ്വീകരിച്ചു.

നിരോധിച്ച ഈ പ്ലാറ്റ്‌ഫോമുകളിലുള്ള ഉള്ളടക്കത്തിന്റെ പ്രധാന ഭാഗം അശ്ലീലമാണ്. അതുപോലെ ഇവയില്‍ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിച്ചതായും കണ്ടെത്തിയെന്ന് പറയുന്നു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം, അവിഹിത കുടുംബബന്ധങ്ങള്‍ എന്നിവയാണ് ഇവയില്‍ കാണിക്കുന്നത്. നഗ്നതയും ലൈംഗിക പ്രവർത്തനങ്ങളും ചിത്രീകരിച്ചതായും സർക്കാർ പറയുന്നു.

നിരോധിച്ച OTT പ്ലാറ്റ്ഫോമുകള്‍ ഇവ

പ്രൈം പ്ലേ പോലുള്ള ജനപ്രീയ ഒടിടികള്‍ സർക്കാർ നടപടി നേരിട്ടു. ഡ്രീംസ് ഫിലിംസ്, വൂവി, യെസ്‌മ, അണ്‍കട്ട് അദ്ദ എന്നിവ നിരോധിച്ച OTT പ്ലാറ്റ്‌ഫോമുകളുടെ ലിസ്റ്റിലുണ്ട്. ട്രൈ ഫ്ലിക്‌സ്, എക്‌സ് പ്രൈം, നിയോണ്‍ എക്‌സ് വിഐപി തുടങ്ങിയവയുമുണ്ട്. കൂടാതെ ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്‌ട്രാമൂഡ് എന്നീ ഒടിടികളും ഉള്‍പ്പെടുന്നു. ന്യൂഫ്ലിക്‌സ്, മൂഡ്‌എക്‌സ്, മോജ്‌ഫ്ലിക്‌സ്, ഹോട്ട് ഷോട്ട് വിഐപി, ഫുഗി, ചിക്കൂഫ്‌ലിക്‌സ് എന്നിവയും ലിസ്റ്റിലുണ്ട്.

സോഷ്യല്‍ മീഡിയ വഴി പ്രൊമോഷനും…

ഒരു കോടിയിലധികം ഡൗണ്‍ലോഡുകള്‍ നേടിയ ആപ്പുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. വ്യൂവേഴ്സിന് ഇടയില്‍ വളരെ ജനപ്രിയമായ ഒടിടി ആപ്പുകളാണിവ. ഇവയിലൊരു ആപ്പിനായി ഒരു കോടിയലധികം ഡൗണ്‍ലോഡുകള്‍ നടന്നിട്ടുണ്ട്.

മറ്റ് രണ്ടെണ്ണം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 50 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ നേടി. ഈ ആപ്പുകളിലേക്കും വെബ്‌സൈറ്റുകളിലേക്കും ആളുകളെ ആകർഷിക്കാൻ സോഷ്യല്‍ മീഡിയയും പ്രചാരത്തിനായി ഉപയോഗിച്ചു. കൂടാതെ ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് 32 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടെന്നും റിപ്പോർട്ടുണ്ട്.

STORY HIGHLIGHTS:Central action against 18 OTT platforms for displaying obscene content.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker