Health

ഇന്ത്യയില്‍ പിത്തസഞ്ചി കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിച്ചു

ഇന്ത്യയില്‍ പിത്തസഞ്ചി കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്.

മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച എപ്പിഡെമിയോളജി ഓഫ് ഗാള്‍ ബ്ലാഡര്‍ ക്യാന്‍സര്‍ ഇന്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. കാന്‍സര്‍ കോശങ്ങള്‍ പിത്തസഞ്ചിക്കുള്ളില്‍ അനിയന്ത്രിതമായി വളരുകയും പെരുകുകയും ചെയ്യുമ്പോഴാണ് പിത്തസഞ്ചിയില്‍ അര്‍ബുദം ഉണ്ടാകുന്നത്.

ഈ കോശങ്ങള്‍ ഉണ്ടാക്കുന്ന മുഴകള്‍ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പിത്താശയം, പിത്തനാളി എന്നിങ്ങനെ പിത്തരസത്തിന്റെ ഉത്പാദനവും ശേഖരണവും കൈമാറ്റവുമൊക്കെയായി ബന്ധപ്പെട്ട അവയവങ്ങളില്‍ വരുന്ന അര്‍ബുദമാണ് ബൈലിയറി ട്രാക്റ്റ് കാന്‍സര്‍. പിത്തസഞ്ചി കാന്‍സര്‍ അതിജീവന നിരക്ക് രോഗത്തിന്റെ രോഗിയെയും ഘട്ടത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു.

നേരത്തെ രോഗനിര്‍ണയവും ചികിത്സയും ചെയ്യുന്നവര്‍ക്ക് അതിജീവന നിരക്ക് 66% ആണെന്ന് പഠനങ്ങള്‍ പറയുന്നു.

അതിജീവിക്കുകയുള്ളൂ. കാന്‍സറിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. എന്നാല്‍ രോഗം ഗുരുതരമാകുമ്പോള്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകുന്നു. വയറുവേദന, പെട്ടെന്ന് ഭാരം കുറയല്‍, വയറ് വീര്‍ക്കുക, മഞ്ഞപ്പിത്തം എന്നിവയെല്ലാം പിത്തസഞ്ചി കാന്‍സറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

വിട്ടുമാറാത്ത വീക്കം, അണുബാധ, പൊണ്ണത്തടി, പാരമ്പര്യം, കൊഴുപ്പ് കൂടുതലുള്ളതും നാരുകള്‍ കുറഞ്ഞതുമായ ഭക്ഷണക്രമം, മഞ്ഞപ്പിത്തം, ഒക്കാനം, ഛര്‍ദ്ദി എന്നിവയെല്ലാം പിത്തസഞ്ചി കാന്‍സര്‍ ഉണ്ടാകാനുള്ള കാരണങ്ങളാണ്.

STORY HIGHLIGHTS:Gallbladder cancer cases have increased in India

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker