News

ഒരു കട്ടില്‍ ഒരു മുറി’ പ്രദർശനത്തിനൊരുങ്ങുന്നു

കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷംഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില്‍ ഒരു മുറി’ പ്രദർശനത്തിനൊരുങ്ങുന്നു.

ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇരുണ്ട മുറിയുടെ ദിത്തിയില്‍ ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും വിവാഹ ഫോട്ടോയും ഒരു കട്ടിലുമാണ് പോസ്റ്ററിലുള്ളത്.
ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില്‍ ഒരു മുറി’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് ആണ് ആരാധകരില്‍ ഈ സംശയത്തിനു വഴിവച്ചിരിക്കുന്നത്.

ഫസ്റ്റ്ലുക്കില്‍ കാണിക്കുന്ന ഇരുണ്ട മുറിയിലെ ഭിത്തിയില്‍ ഇന്ദ്രജിത്തിന്റെയും പൂർണിമയുടേയും വിവാഹ ഫോട്ടോ തൂങ്ങിക്കിടക്കുന്നു. ഇതോടെയാണ് സിനിമയില്‍ ഇവർ ദമ്പതികളായി തന്നെ എത്തുന്ന എന്ന സംശയം പ്രേക്ഷകരിലും ഉടലെടുത്തത്.


പൂർണിമ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയില്‍ ഇന്ദ്രജിത്തിന്റെ സാന്നിധ്യത്തെക്കുറിച്ച്‌ ഇതുവരെ അണിയറ പ്രവര്‍ത്തകരും വെളിപ്പെടുത്തിയിട്ടില്ല. ഹക്കിം ഷാ, പ്രിയംവദാകൃഷ്ണൻ, എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഷമ്മി തിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, .ജനാർദ്ദനൻ, ഗണപതി, സ്വത്തിടസ്പ്രഭു മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ പ്രഭാകരൻ, ഉണ്ണിരാജാ ഹരിശങ്കർ, രാജീവ് വി.തോമസ്, ലിബിൻ ഗോപിനാഥ്, ദേവരാജൻ കോഴിക്കോട് എന്നിവരും അഭിനയിക്കുന്നു.


രഘുനാഥ് പലേരി തിരക്കഥയും സംഭാഷണവുമെഴുതുന്നു. രഘുനാഥ് പലേരി, അൻവർ അലി എന്നിവർ എഴുതിയ വരികള്‍ക്ക് അങ്കിത് മേനോൻ, വർക്കി എന്നിവർ സംഗീതം പകരുന്നു. രവി ജി, നാരായണി ഗോപൻ എന്നിവരാണ് ഗായകർ.

STORY HIGHLIGHTS:Ek Kattil Ek Muri’ is about to be released

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker