Travel

‘ഫ്ലൈ 91 എയര്‍ലൈൻസ്’ പരീക്ഷണപ്പറക്കല്‍ നടത്തി

ഡല്‍ഹി: തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നല്‍ക്കുന്ന ‘ഫ്ലൈ 91 എയർലൈൻസ്’ വിമാന കമ്ബനിയുടെ ആദ്യ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി.

പറക്കലിനുള്ള പെർമിറ്റ് ലഭിക്കുന്നതിന്റെ അന്തിമഘട്ടമാണിത്.

ഇന്ത്യയുടെ ടെലിഫോണ്‍ കോഡ് ആയ 91 സൂചിപ്പിച്ചാണു കമ്ബനിക്കു പേരിട്ടിരിക്കുന്നത്. കിങ്‌ഫിഷർ എയർലൈൻസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന് വ്യോമയാന മേഖലയില്‍ വർഷങ്ങളുടെ അനുഭവപരിചയമുണ്ട്.

ചെറു പട്ടണങ്ങളെ ആകാശമാർഗം കോർത്തിണക്കുന്ന ഉഡാൻ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുകയാണു കമ്ബനിയുടെ ലക്ഷ്യം.

കേരളത്തിലേക്കടക്കം സർവീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്.

STORY HIGHLIGHTS:Fly 91 Airlines’ test flight

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker