Entertainment

എക്സിറ്റ്’. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍  പുറത്തുവിട്ടു.

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എക്സിറ്റ്’. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.എക്സിറ്റ്’. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

ബ്ലൂം ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണുഗോപാലകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒറ്റ രാത്രിയില്‍ നടക്കുന്ന കഥ പറയുന്ന ചിത്രം തീര്‍ത്തുമൊരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറാണ്. മലയാളത്തിന് പുറമെ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക.

നവാഗതനായ അനീഷ് ജനാര്‍ദ്ദനന്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവില്‍ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. തീര്‍ത്തും സംഭാഷണമില്ലാതെ, അനിമല്‍ ഫ്‌ളോയില്‍ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷന്‍ സര്‍വൈവല്‍ ചിത്രമാണെന്നതും ഒരു പ്രത്യേകതയാണ്.

വിശാകിനെ കൂടാതെ തമിഴ് നടന്‍ ശ്രീറാം, വൈശാഖ് വിജയന്‍, ആഷ്ലിന്‍ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്‌മാന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പസംഗ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവാണ് ശ്രീരാം.

തമിഴ് താരം സൂര്യയുടെ ആരാധകരെ സംബന്ധിച്ച് എപ്പോള്‍ തിയറ്ററുകളില്‍ റീ റിലീസ് ചെയ്യപ്പെട്ടാലും ഉറപ്പായും ഹൗസ്ഫുള്‍ ആവുന്ന ഒരു ചിത്രമുണ്ട്.

ഗൗതം വസുദേവ് മേനോന്റെ സംവിധാനത്തില്‍ 2008 ല്‍ പുറത്തിറങ്ങിയ ‘വാരണം ആയിരം’ ആണ് അത്. പല ഇടങ്ങളില്‍ പല സമയത്തായി റീ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. അപ്പോഴൊക്കെയും തിയറ്ററുകള്‍ നിറച്ച് സിനിമാപ്രേമികള്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ കര്‍ണാടകത്തിലെ റീ റിലീസിലും ചിത്രം തരംഗം തീര്‍ക്കുകയാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പാണ് 4 കെ ദൃശ്യമികവോടെ കര്‍ണാടകത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. 450 ല്‍ അധികം ഷോകളാണ് ചിത്രം ഇതിനകം അവിടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതില്‍ നിന്നുള്ള ബോക്സ് ഓഫീസ് നേട്ടം ഒരു കോടിയില്‍ അധികവും. കര്‍ണാടകത്തില്‍ ഒരു കന്നഡ- ഇതര ചിത്രത്തിന് റീ റിലീസില്‍ ലഭിക്കുന്ന റെക്കോര്‍ഡ് കളക്ഷനാണ് ഇത്. ബാഷയുടെ റീ റിലീസ് റെക്കോര്‍ഡ് ആണ് വാരണം ആയിരം തകര്‍ത്തത്. റീ റിലീസില്‍ കര്‍ണാടകത്തില്‍ നിന്ന് ബാഷ നേടിയത് 48 ലക്ഷം ആയിരുന്നു. വിജയ് നായകനായ ഖുഷി 40 ലക്ഷവും. അതേസമയം വാരണം ആയിരത്തിന്റെ റീ റിലീസ് ബോക്സ് ഓഫീസ് ഇവിടെ കൊണ്ടും അവസാനിച്ചിട്ടില്ല. 30 ല്‍ അധികം ഷോകള്‍ ഇപ്പോഴും കളിക്കുന്നുണ്ട്.

STORY HIGHLIGHTS:Exit’.  The second teaser of the film has been released.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker