ടര്‍ബോ’ എന്ന പുതിയ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി.

‘ഭ്രമയുഗം’ അടക്കമുള്ള മമ്മൂട്ടിയുടെ പരീക്ഷണ ചിത്രങ്ങള്‍ തിയേറ്ററില്‍ ഗംഭീരമായി ഓടിക്കൊണ്ടിരിക്കവെ ട്രെന്‍ഡ് മാറ്റിപ്പിടിച്ച് മമ്മൂട്ടി.
പരീക്ഷണ ചിത്രങ്ങള്‍ മാറ്റിവച്ച് വീണ്ടും മാസ് ആക്ഷന്‍ കോമഡിയുമായാണ് മമ്മൂട്ടി ഇനി തിയേറ്ററില്‍ എത്തുക. ‘ടര്‍ബോ’ എന്ന പുതിയ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക് പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ടര്‍ബോ ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി വേഷമിടുമ്പോള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും തചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്‌നാം ഫൈറ്റേഴ്‌സാണ് കൈകാര്യം ചെയ്യുന്നത്.
STORY HIGHLIGHTS:The second look poster of the new movie ‘Turbo’ has been released.