GulfU A E

ദുബായിയിലുണ്ടായ കാർ അപകടത്തിൽ 28കാരിക്ക് ദാരുണാന്ത്യം.

ദുബായിയിലുണ്ടായ കാർ അപകടത്തിൽ 28 കാരി മരിച്ചു. കോട്ടേക്കർ ബീരി സ്വദേശിയായ വിദിഷ എന്ന യുവതിയാണ് ഫെബ്രുവരി 22 വ്യാഴാഴ്ച ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്. മംഗളൂരു താലൂക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റിന്റെ ഏക മകളാണ് വിദിഷ.

മംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ വിദിഷ, ഒരു വർഷം ബംഗളൂരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. 2019ലാണ് ദുബായിയിലെ ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. ജോലി സ്ഥലത്തേക്ക് കമ്പനി അനുവദിച്ചു നൽകുന്ന വാഹനത്തിലായിരുന്നു വിദിഷയുടെ യാത്രകൾ. എന്നാൽ സംഭവ ദിവസം സമയം വൈകിയതിനാൽ സ്വന്തം കാറിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. ഈ യാത്രയിലാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകട ശേഷം ഉടൻ തന്നെ വിദിഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആറ് മാസം മുൻപാണ് വിദിഷ ദുബായി ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി പുതിയ കാർ വാങ്ങിയത്. വിവാഹ ആലോചനകൾ നടക്കുന്നതിനിടെയാണ് യുവതിയെ മരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

STORY HIGHLIGHTS:A 28-year-old woman met a tragic end in a car accident in Dubai.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker