Entertainment

ഭ്രമയുഗത്തെ പിന്നിലാക്കി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’! 2024ലെ രണ്ടാമത്തെ മികച്ച ഓപ്പണിംഗ് കളക്ഷന്‍

ഭ്രമയുഗത്തെ പിന്നിലാക്കി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’! 2024ലെ രണ്ടാമത്തെ മികച്ച ഓപ്പണിംഗ് കളക്ഷന്‍

സൗബിന്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ഗംഭീര അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.പ്രേമലുവിനും ഭ്രമയുഗത്തിനും പിന്നാലെ കേരള ബോക്‌സ് ഓഫീസ് കീഴടക്കാന്‍ സിനിമയ്ക്ക് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിനിമയുടെ ഇന്ത്യയില്‍ നിന്നുള്ള ഓപ്പണിങ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.

ആ ദിവസം 3.90 കോടി രൂപ ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കളക്ഷന്‍ ആണിത്.വിദേശ വിപണിയില്‍ 2.10 കോടി രൂപയുമാണ് നേടിയത്.മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ 3.1 കോടി മാത്രമാണ് നേടിയത്.

മഞ്ഞുമ്മല്‍ ബോയ്സിന് ആദ്യ ദിവസം മൊത്തത്തില്‍ 59.29% ഒക്യുപന്‍സി ഉണ്ടായിരുന്നു, രാവിലെ, ഉച്ചകഴിഞ്ഞ്, വൈകുന്നേരം, രാത്രി ഷോകള്‍ എന്നിവയുടെ ഒക്യുപന്‍സിംയഥാക്രമം 54.42%, 52.01%, 58.21%, 72.50%.

STORY HIGHLIGHTS:’Manjummal Boys’ leaving behind the illusory era!  The second best opening collection of 2024

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker