Tech

വാട്‌സ്ആപ്പ് ചാനലിന്റെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി മെറ്റ.

വാട്‌സ്ആപ്പ് ചാനലിന്റെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി മെറ്റ.

നിലവില്‍ ചാനല്‍ തുടങ്ങിയതാരാണോ അയാള്‍ക്ക് മാത്രമായിരുന്നു അതിന്റെ ഉടമസ്ഥാവകാശം. എന്തൊക്കെ അറിയിക്കണം, പങ്കുവെക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ അയാളില്‍ നിക്ഷിപ്തമായിരുന്നു.  എന്നാല്‍ പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറാം.

വാട്‌സ്ആപ്പിന്റെ ഏറ്റവും പതിയ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഓപ്ഷനുള്ളത്. ചാനല്‍ ഡിലീറ്റ് ചെയ്യാനുള്ള അധികാരവും ഉടമസ്ഥാവകാശം കൈമാറുന്ന വ്യക്തിക്ക് ലഭിക്കും. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക.

വൈകാതെ എല്ലാവരിലേക്കും എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ വെബ് വേര്‍ഷന്‍ ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറാണ് രഹസ്യ കോഡ്. വാട്‌സ്ആപ്പ് ചാറ്റുകള്‍ മറ്റുള്ളവര്‍ ആക്‌സസ് ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ അപ്‌ഡേറ്റ്. ലാപ്പ്‌ടോപ്പോ, പേഴ്‌സണല്‍ കമ്പ്യൂട്ടറോ ഒന്നിലധികം ആളുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ ഫീച്ചര്‍ വളരെയധികം പ്രയോജനം ചെയ്യും.

വാട്‌സ്ആപ്പ് വെബില്‍ ചാറ്റുകള്‍ ലോക്ക് ചെയ്ത് വച്ചിരിക്കുന്നത് തുറക്കണമെങ്കില്‍ രഹസ്യ കോഡ് നല്‍കേണ്ടി വരും. മൊബൈല്‍ വേര്‍ഷനില്‍ ലഭ്യമായ ഫീച്ചറാണ് വാട്‌സ്ആപ്പ് വെബിലേക്കും നീട്ടുന്നത്.

STORY HIGHLIGHTS:Meta with new feature where you can transfer ownership of WhatsApp channel to someone else.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker