ഭക്ഷണശേഷം ഓറഞ്ച് കഴിക്കാന് പാടില്ല
ഭക്ഷണശേഷം ഓറഞ്ച് കഴിക്കാന് പാടില്ല എന്നാണ് ആയുര്വേദം പറയുന്നത്. ഇത് നിരവധി പാര്ശ്വഫലങ്ങളുണ്ടാക്കും. എന്നുമാത്രമല്ല ആരോഗ്യത്തിനും ദോഷകരമാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം എന്നാണ് ആയുര്വേദം നിര്ദേശിക്കുന്നത്.
അതാത് കാലത്ത് ലഭ്യമായതും ഫ്രഷ് ആയതുമായ പഴങ്ങള് വേണം കഴിക്കാന്. രണ്ടു നേരം പഴങ്ങള് കഴിക്കുന്നത് ശരീരത്തിനാവശ്യമായ പോഷകങ്ങള് പ്രദാനം ചെയ്യാനും ശരീരത്തില് ജലാംശം നിലനിര്ത്താനും സഹായിക്കും.
ഒപ്പം ഇടയ്ക്കിടെ അനാരോഗ്യഭക്ഷണങ്ങള് കൊറിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് മൂലം സാധിക്കും. പക്ഷേ ഈ ഗുണങ്ങള് എല്ലാം ലഭിക്കാന് അവ ശരിയായ സമയത്ത് ശരിയായ രീതിയില് കഴിക്കണമെന്നു മാത്രം. ഓറഞ്ചു കഴിക്കുന്നതും പ്രത്യേക സമയത്ത് വേണമെന്ന് ആയുര്വേദം പറയുന്നു.
ഓറഞ്ചിനൊപ്പം പാലുല്പന്നങ്ങള്, പച്ചക്കറികള്, ഇറച്ചി ഇവ കഴിക്കുന്നത് ശരീരത്തിനു ദോഷം ചെയ്യും. ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട്, കിവി, പൈനാപ്പിള് ഇവയിലെല്ലാം സിട്രിക് ആസിഡ് ധാരാളമുണ്ട്. ഇതാണ് ഇവയ്ക്ക് പുളിപ്പും രൂക്ഷതയും നല്കുന്നത്. ഭക്ഷണം കഴിച്ച ശേഷം പതിവായി ഓറഞ്ച് ഉള്പ്പെടെയുള്ള ഈ പഴങ്ങള് കഴിച്ചാല് വയറുവേദന, സന്ധിവേദന, നീര്, വീക്കം, പേശിവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങളും അലര്ജിയും ഉണ്ടാകാം.
പ്രധാന ഭക്ഷണങ്ങള്ക്കിടയ്ക്ക് ലഘുഭക്ഷണമായും ഓറഞ്ച് കഴിക്കാവുന്നതാണ്. ഇത് വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ വിറ്റമിനുകളും ധാതുക്കളും ലഭിക്കാനും സഹായിക്കും. ഒപ്പം അനാരോഗ്യ ഭക്ഷണങ്ങള് കഴിക്കുന്നതില് നിന്ന് തടയാനും ഈ ശീലം സഹായിക്കും. രാവിലെ 11 മണിക്കും വൈകിട്ട് നാലു മണിക്കും ഓറഞ്ച് ഉള്പ്പെടെയുള്ള പഴങ്ങള് കഴിക്കാം എന്ന് വിദഗ്ധര് പറയുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വൈകിയാണ് കഴിക്കുന്നതെങ്കില് കുറഞ്ഞത് 30 മുതല് 40 മിനിറ്റിനു ശേഷമേ പഴങ്ങള് കഴിക്കാവൂ.
STORY HIGHLIGHTS:Oranges should not be eaten after meals