മൊബൈല് നമ്പര് ഒഴിവാക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ് മസ്ക് രംഗത്ത്.
മാസങ്ങള്ക്കുള്ളില് തന്നെ മൊബൈല് നമ്പര് ഒഴിവാക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ് മസ്ക് രംഗത്ത്.
മൊബൈല് നമ്പറിന് പകരം, ഓഡിയോ/വീഡിയോ കോളുകള്, ടെക്സ്റ്റ് മെസേജുകള് എന്നിവയ്ക്കായി എക്സ് പ്ലാറ്റ്ഫോമിനെ പൂര്ണ്ണമായും ആശ്രയിക്കാനാണ് മസ്കിന്റെ തീരുമാനം. ഇത് സംബന്ധിച്ച വിവരങ്ങള് എക്സ് പോസ്റ്റ് വഴി മസ്ക് പങ്കുവെച്ചിട്ടുണ്ട്. ഇന്സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്ക് സമാനമായ രീതിയില് ഫോണ് നമ്പര് ഇല്ലാതെയാണ് എക്സ് വഴി ആശയവിനിമയം നടത്താന് സാധിക്കുക.
ഐഒസിലും, ആന്ഡ്രോയിഡിലും, പേഴ്സണല് കമ്പ്യൂട്ടറുകളിലും ഈ ഫീച്ചര് ലഭ്യമാണ്. പേര് മാറ്റത്തിന് പിന്നാലെ നിരവധി തരത്തിലുള്ള മാറ്റങ്ങളാണ് എക്സില് അവതരിപ്പിച്ചിട്ടുള്ളത്. എക്സിന്റെ ഓഡിയോ/വീഡിയോ കോളിംഗ് ഫീച്ചറുകള്ക്ക് പ്രചാരം നല്കുന്നതിന്റെ ഭാഗമായാണ് മസ്കിന്റെ പുതിയ നീക്കം. കഴിഞ്ഞ ഒക്ടോബറില് തന്നെ ഈ ഫീച്ചര് എക്സില് അവതരിപ്പിച്ചിരുന്നു. എക്സിനെ ഒരു ‘എവരിതിംഗ് ആപ്പ്’ ആക്കി മാറ്റുക എന്നതാണ് മസ്കിന്റെ ലക്ഷ്യം.
STORY HIGHLIGHTS:Elon Musk has announced that he will get rid of his mobile number.