Tech

ഫോണ്‍ ചാര്‍ജാകാന്‍ ഇനി പോക്കറ്റിലിട്ട് നടന്നാല്‍ മതി; സുപ്രധാന കണ്ടെത്തലുമായി ഐഐടി

ഹിമാചല്‍ പ്രദേശിലെ മാണ്ഡി ഐഐടിയില്‍ നിന്നുള്ള ഗവേഷകര്‍ ഒരു പ്രധാന കണ്ടെത്തലുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത് .

ഇനി മുതല്‍ ഫോണോ അതുപോലുള്ള ചെറിയ ഉപകരണങ്ങളോ ചാര്‍ജ് ചെയ്യണമെങ്കില്‍ പോക്കറ്റിലിട്ടിട്ടോ കൈയില്‍ പിടിച്ചോ കുറച്ച്‌ നേരം കാത്തിരുന്നാല്‍ മതി.
മനുഷ്യ ശരീരത്തിലെ താപം വൈദ്യുതോ‍ജമാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് ഈ കണ്ടെത്തലിന് പിന്നില്‍ .

ഗവേഷകര്‍ ശരീരത്തിലെ താപോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു തെര്‍മോന്യൂക്ലിയാർ പദാര്‍ത്ഥം ഇക്കഴിഞ്ഞ ജൂണില്‍ തന്നെ വികസിപ്പിച്ചെടുത്തിരുന്നു. എന്നാല്‍ ഈ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ ജർമൻ ശാസ്ത്ര ജേണലായ Angewandte Chemieയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുകയാണ്. മാണ്ഡി ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അജയ് സോണിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.

മനുഷ്യസ്പര്‍ശത്തിലൂടെ മാത്രമേ ഇതില്‍ ബാറ്ററി ചാര്‍ജിങ് സാധ്യതമാവുകയുള്ളൂ. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതോര്‍ജം ഉപയോഗിച്ച്‌ ഏത് തരം ഉപകരണങ്ങളും ചാര്‍ജ് ചെയ്യുകയുമാവാം. തെര്‍മോ ഇലക്‌ട്രിക് മൊഡ്യൂള്‍ നിര്‍മിക്കുന്നത് സില്‍വര്‍ ടെല്യൂറൈഡ് എന്ന രാസപദാര്‍ത്ഥം കൊണ്ടുനിര്‍മിച്ച നാനോവയറുകള്‍ ഉപയോഗിച്ചാണ് . മനുഷ്യ സ്പര്‍ശമേല്‍ക്കുമ്ബോള്‍ തന്നെ ചാര്‍ജിങിന് ആവശ്യമായത്ര വോള്‍ട്ടേജില്‍ വൈദ്യുതി ലഭ്യമാവുമെന്നും ഗവേഷകര്‍ പുറത്തുവിട്ട മാതൃകയില്‍ നിന്ന് വ്യക്തമാവുന്നു.

STORY HIGHLIGHTS:To charge the phone, it is enough to walk in the pocket;  IIT with important discovery

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker