പാരാഗ്ലൈഡിംഗിനിടെ വീണ് 26കാരിക്ക് ദാരുണാന്ത്യം; പൈലറ്റ് അറസ്റ്റില്‍.ഹൈദരാബാദ് സ്വദേശിയായ 26 വയസ്സുകാരി നവ്യയാണ് മരിച്ചത്.
സംഭവത്തില്‍ പാരാഗ്ലൈഡിംഗ് പൈലറ്റിനെയും കമ്ബനി ഉടമയെയും അറസ്റ്റ് ചെയ്തു. ഇയാളുടെ പിഴവാണ് അപകടത്തിന് കാരണമെന്ന് കുളുവിലെ ടൂറിസം ഓഫീസർ സുനൈന ശർമ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
തെലങ്കാനയിലെ സംഗറെഡ്ഡി സ്വദേശിയായ നവ്യ ഭർത്താവ് സായ് മോഹനും സഹപ്രവർത്തകർക്കുമൊപ്പം അവധി ആഘോഷിക്കാനാണ് കുളുവില്‍ എത്തിയതെന്ന് പട്ലികുഹല്‍ പൊലീസ് അറിയിച്ചു. ചണ്ഡിഗഡിലെ മൊഹാലിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഒരു സ്വകാര്യ കമ്ബനിയിലെ ജീവനക്കാരായിരുന്നു ദമ്ബതികള്‍.
കുളുവിലെ ദോഭി ഗ്രാമത്തിലാണ് നവ്യയും സഹപ്രവർത്തകരും പാരാഗ്ലൈഡിംഗിന് എത്തിയത്. റിവ്യാൻഷ് അഡ്വഞ്ചേഴ്സ് എന്ന കമ്ബനിയെ സമീപിച്ചു. പാരാഗ്ലൈഡിംഗിനിടെ നവ്യ മുകളില്‍ നിന്ന് വീഴുകയായിരുന്നു. സുരക്ഷാ ബെല്‍റ്റ് ശരിയായി ധരിപ്പിക്കാത്തതാണ് അപകട കാരണമെന്ന് കണ്ടെത്തി.
പാരാഗ്ലൈഡിംഗ് സർവീസ് കമ്ബനിക്കും പൈലറ്റിനും ലൈസൻസുണ്ടായിരുന്നു. സാഹസിക വിനോദത്തിനായി ഉപയോഗിക്കുന്ന എല്ലാ സുരക്ഷാ ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കുന്നതിലെ പൈലറ്റിൻറെ അശ്രദ്ധയാണ് യുവതിയുടെ ദാരുണാന്ത്യത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പാരാഗ്ലൈഡിംഗ് പൈലറ്റ് രാഹുല്‍ സിംഗിനെയും റിവ്യാൻഷ് അഡ്വഞ്ചേഴ്സ് ഉടമയായ ഗാൻശ്യാം സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
STORY HIGHLIGHTS:26-year-old falls while paragliding; tragic end; Pilot arrested