NewsWorld

ഓഫറുകള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരെണ്ണം ആദ്യം

ഓഫറുകള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരെണ്ണം ആദ്യം ഒരു കുട്ടിയെ ജനിപ്പിച്ചാല്‍ 63 ലക്ഷം; രണ്ടായാല്‍ ഇരട്ടി

ദക്ഷിണകൊറിയ:കുഞ്ഞിനെ ജനിപ്പിക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനവുമായി ദക്ഷിണകൊറിയൻ കണ്‍സ്ട്രക്ഷൻ കമ്ബനിയായ ബോയൂങ് ഗ്രൂപ്പ്.

ദക്ഷിണ കൊറിയയുടെ കുറഞ്ഞ ജനനനിരക്ക് എന്ന പ്രശ്നം പരിഹരിക്കാൻ സഹായമെന്നോണമാണ് കമ്ബനിയുടെ തീര്‍ത്തും വ്യത്യസ്തമായ ഓഫര്‍.

ജീവനക്കാർക്ക് ഓരോ കുഞ്ഞ് ജനിക്കുമ്ബോഴും അവർക്ക് നേരിട്ട് പണം നല്‍കാനുള്ള പദ്ധതിയാണ് ബൂയങ് ഗ്രൂപ്പ് ചെയർമാൻ ലീ ജൂംഗ് ക്യൂൻ പങ്കുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ കുറഞ്ഞുവരുന്ന ജനസംഖ്യാ പ്രശ്നം പരിഹരിക്കാനായി, ജീവനക്കാര്‍ക്ക് ജനിക്കുന്ന ഓരോ കുഞ്ഞിനും കമ്ബനി $75,000 അതായത് 72 ലക്ഷം രൂപയോളം. ജീവനക്കാരുടെ ഓരോ കുട്ടിക്കും 62 ലക്ഷം രൂപയോളം മൂല്യം വരുന്ന കൊറിയൻ കറന്‍സിയായ കൊറിയന്‍ വോണ്‍ നല്‍കാനാണ് കമ്ബനിയുടെ തീരുമാനം.

ഇതിന് പുറമെ മൂന്ന് കുട്ടികളുള്ള ജീവനക്കാര്‍ക്ക് ഒന്നുകില്‍ 300 ദശലക്ഷം കൊറിയന്‍ വോണ്‍ അതായത് 1,86,68,970 രൂപ പണമായോ നല്‍കാൻ കമ്ബനി തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുരുഷ ജീവനക്കാര്‍ക്കും വനിതാ ജീവനക്കാര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

STORY HIGHLIGHTS:I have seen many offers but this one is the first

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker