അയോധ്യയിലെ രാമക്ഷേത്ര നിർമാണം ചരിത്ര നേട്ടമായി വിശേഷിപ്പിക്കുന്ന പ്രമേയം ‘ജയ് ശ്രീറാം’ വിളിച്ച് പാർലമെന്റ് പാസാക്കി.
രാമക്ഷേത്ര നിർമാണം, പ്രാണപ്രതിഷ്ഠ എ ന്നിവ മുൻനിർത്തി നടത്തിയ പ്രത്യേക ചർച്ചക്കൊടുവി ലായിരുന്നു പ്രമേയം. അതേസമയം, നാലു മണിക്കൂർ നീ ണ്ട ചർച്ച പ്രതിപക്ഷ പാർട്ടികൾ ഭാഗികമായി ബഹിഷ്ക രിച്ചു. കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ കക്ഷികൾ പങ്കെടുത്തു.
തൃണമൂൽ കോൺഗ്രസ്, സി.പി.എം, മുസ്‌ലിംലീഗ്, ആർ. എസ്.പി തുടങ്ങിയവ വിട്ടുനിന്നു. മത്സ്യത്തൊഴിലാളി വി ഷയം ഉന്നയിച്ച് ഡി.എം.കെയും വിട്ടുനിന്നു. കേരള എം. പിമാർ ആരും ചർച്ചയിൽ ഉടനീളം ഹാജരായിരുന്നില്ല. ബാബരി മസ്‌ജിദ് തകർത്തതിനു പിന്നാലെ അതിനെ അപലപിച്ചു പ്രമേയം പാസാക്കിയ ചരിത്രമുള്ള പാർല മെന്റിലാണ് ശനിയാഴ്‌ച ക്ഷേത്ര നിർമാണം ചരിത്ര നേട്ട മായി വിശേഷിപ്പിക്കുന്ന പ്രമേയം പാസാക്കിയത്. ലോ ക്സഭയിൽ സ്പീക്കർ ഓം ബിർലയും രാജ്യസഭയിൽ ഉ പരാഷ്ട്രപതി കൂടിയായ അധ്യക്ഷൻ ജഗദീപ് ധൻഖറുമാ ണ് പ്രമേയം അവതരിപ്പിച്ചത്. ‘ജയ് ശ്രീറാം’ വിളികളോടെ ബി.ജെ.പി അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. സോ ണിയ ഗാന്ധി, കോൺഗ്രസിൻ്റെ ലോക്‌സഭ നേതാവ് അ ധീർ രഞ്ജൻ ചൗധരി എന്നിവർ ചർച്ചാവേളയിൽ ഹാജ രായിരുന്നെങ്കിലും മിക്കവാറും ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകളിൽ ഒൻപതു പേർ മാത്രമാണ് ഒടുവിൽ ഉ ണ്ടായിരുന്നത്.
പാർലമെന്റ്റ് സമ്മേളനം നിശ്ചയിച്ചതിൽ നിന്ന് ഭിന്നമായി ഒരു ദിവസത്തേക്കുകൂടി നീട്ടിയാണ് സർക്കാർ പ്രാണപ്ര തിഷ്ഠ ചർച്ച അജണ്ടയായി കൊണ്ടുവന്നത്. രാമക്ഷേ ത്ര നിർമാണം വരുംതലമുറകൾക്ക് പ്രത്യാശയുടെയും ഐക്യത്തിന്റെയും മൂല്യങ്ങൾ പകർന്നു നൽകുമെന്ന് സഭാധ്യക്ഷന്മാർ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. മെച്ചപ്പെട്ട ഭരണക്രമത്തിൻ്റെയും ജനക്ഷേമത്തിൻ്റെയും പുതിയ കാലഘട്ടത്തിലാണ് രാമക്ഷേത്രം ഉയർന്നത്. ഏ ക ഭാരതം, ശ്രേഷ്ഠഭാരതമെന്ന വികാരത്തിൻ്റെ പ്രതീക മാണ് രാമക്ഷേത്രം. ചർച്ചയിൽ പങ്കെടുത്ത ജനതദൾ- യു, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി, ബി.എസ്.പി, ബി.ജെ.ഡി, ശിവസേന പ്രതിനിധികൾ ബി.ജെ.പി പ്രസം ഗകരെപ്പോലെത്തന്നെ രാമക്ഷേത്ര നിർമാണം പ്രധാനമ ന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമായി വിവരിച്ചു. ബി.ജെ.പി യുടെ ജയ്ശ്രീറാം വിളി പകയും വിദ്വേഷവുമായി പ്രതിഫ ലിപ്പിക്കുന്നതെന്ന് കോൺഗ്രസിനെ പ്രതിനിധാനംചെ യ്തു സംസാരിച്ച ഗൗരവ് ഗൊഗോയി പറഞ്ഞു. ഗാന്ധി ഘാതകനായ നാഥുറാം ഗോദ്സെയെ ആരാധിക്കുന്ന പാരമ്പര്യം അവർ അവസാനിപ്പിക്കണം. ശ്രീരാമൻ എല്ലാ വരുടേതുമാണ്. സന്തോഷവും സൗഹാർദവുമായി എ ല്ലാവരും കഴിയുന്ന കാലഘട്ടമാണ് യഥാർഥത്തിൽ രാമ രാജ്യം.
ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച എ.ഐ.എം.ഐഎംനേതാവ് അസദുദ്ദീൻ ഉവൈസി ‘ബാബരി മസ്‌ജിദ് സിന്ദാബാദ്, ഭാരത് സിന്ദാബാദ്’ മുദ്രാവാക്യം വിളിയോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. 140 കോടി ജനങ്ങളുടെ അഭിലാഷമല്ല ക്ഷേത്രനിർമാണം. ഹിന്ദുക്കളിൽ വലിയൊരു പങ്ക് അതിനോട് യോജിക്കുന്നില്ല. ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ബാബരി മസ്‌ജിദ് എക്കാലവും അവിടെത്തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHTS:Parliament passed a resolution calling the construction of the Ram Temple in Ayodhya as a historical achievement, calling it ‘Jai Shri Ram’.