NewsWorld

ചെങ്കടലിൽ അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും കപ്പലുകൾക്ക് നേരെ ഹൂത്തികൾ ആക്രമണം നടത്തി.

സൻആ: ചെങ്കടലിൽ അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും കപ്പലുകൾക്ക് നേരെ ഹൂത്തികൾ ആക്രമണം നടത്തി. ഇസ്രായിൽ അനുകൂല കപ്പലുകൾക്ക് നേരെയും ആക്രമണം തുടർന്നു. ചെങ്കടലിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും വാണിജ്യ കപ്പലുകളെ ആക്രമിച്ചതായി യമനിലെ ഇറാൻ അനുകൂല ഹൂതി സേനാ വക്താവ് അറിയിച്ചു.

യമൻ സമുദ്രാതിർത്തിയിൽ നടത്തിയ ആക്രമണം പതിനായിരക്കണക്കിന് പേരെ നിർബാധം കൂട്ടക്കൊല നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായിൽ ഭരണകൂടത്തിനുള്ള തിരിച്ചടിയാണ്. ഗാസയിലെ ഇരകളായവരോടുള്ള ഐക്യദാർഢ്യമാണെന്നും ഇന്ന്(ചൊവ്വ) യെമൻ തലസ്ഥാനമായ സൻആയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഹൂത്തി വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ അൽസരീഅ പറഞ്ഞു. ചെങ്കടലിൽ യുഎസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ നാസിയ ബൾക്ക് കാരിയറിനെയും ബ്രിട്ടീഷ് മോണിംഗ് ടൈഡ് ജനറൽ കാർഗോ കപ്പലിനെയുമാണ്ആക്രമിച്ചതെന്നും യഹ്യ വെളിപ്പെടുത്തി.

ചെങ്കടലിലെയും അറബിക്കടലിലെയും എല്ലാ യു.എസ് – യു.കെ യുദ്ധക്കപ്പലുകളും തങ്ങളുടെ സൈനിക ലക്ഷ്യങ്ങളായിരിക്കും.

ഗാസക്കെതിരായ ആക്രമണം ഇസ്രായിൽ അവസാനിപ്പിക്കുകയും അവിടുത്തെ ജനങ്ങൾക്ക് മാനുഷിക സഹായം നിഷേധിക്കുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുകയും വേണം. അതുവരെ തങ്ങളുടെ സൈന്യം ഇസ്രായിൽ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

STORY HIGHLIGHTS:The Houthis launched an attack on US and British ships in the Red Sea.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker